ബെംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവച്ച കോടതി വിധിയുടെ പശ്ചാത്തലത്തിൽ കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി ഉൾപ്പെടെയുള്ളവരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് പോലീസ് കേസെടുത്തു. കർണാടക ഹൈക്കോടതി രജിസ്ട്രാർ ജനറലിന് അഭിഭാഷകനായ ഉമാപതി എസ് ആണ് പരാതി നൽകിയത്. പ്രഭാത നടത്തത്തിനിടയിൽ കൊല്ലപ്പെട്ട ജാർഖണ്ഡ് ജഡ്ജിയുടെ കൊലപാതകത്തെ പരാമർശിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് അവസ്തിയെ പരസ്യമായി ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോ ഒരാൾ തനിക്ക് വാട്ട്‌സ്ആപ്പിൽ അയച്ചതായിട്ടാണ് പരാതിയിൽ പറയുന്നത്. തമിഴ്‌നാട്ടിലെ മധുര ഭാഗത്താണ് വീഡിയോ…
Read More