മൂലക്കുരുവെന്ന് പറഞ്ഞ് ചോദ്യം ചെയ്യാൻ ഹാജരായില്ല, സിബിഐ വീട്ടിൽ എത്തി മൊണ്ടാലിനെ അറസ്റ്റ് ചെയ്തു

കൊല്‍ക്കത്ത : പശുക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുടെ അടുത്ത അനുയായിയുമായ അനുഭ്രാത മൊണ്ടാല്‍ അറസ്റ്റില്‍. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടും ഹാജരാകാതെ വന്നതോടെയാണ് സിബിഐ വീട്ടിൽ എത്തി മൊണ്ടാലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പശുക്കടത്ത് കേസുമായി ബന്ധപ്പെട്ട് പത്താം തവണയാണ് ചോദ്യം ചെയ്യലിനായി അനുഭ്രാത മൊണ്ടാലിനെ വിളിപ്പിക്കുന്നത്. എന്നാല്‍ ഹാജരാകാതെ വന്നതോടെ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്കൊപ്പം സിബിഐ അദ്ദേഹത്തിന്റെ വീട്ടിലെത്തി. വീട് റെയ്ഡ് ചെയ്തതിന് ശേഷമാണ് നേതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അദ്ദേഹത്തെയും വീട്ടില്‍ വെച്ച്‌ ചോദ്യം ചെയ്തിരുന്നു. കസ്റ്റഡിയിലെടുത്ത അദ്ദേഹത്തെ വൈദ്യ പരിശോധനയ്‌ക്കും…

Read More
Click Here to Follow Us