ബെംഗളൂരു: സാധാരണയായി സ്ത്രീകളുടെ വാഷ്റൂമിനോട് ചേർന്നാണ് മാളുകളിലും എയർപോർട്ടുകളിലും മറ്റും കുട്ടികളുടെ ഡയപ്പർ ചെയ്ഞ്ചിങ് റൂം കണ്ടിട്ടുള്ളത്. എന്നാല്‍ ആ സ്ഥിരം രീതികൾ മാറ്റിക്കുറിച്ചു കൊണ്ട് മാതൃകയായിരിക്കുകയാണ് ബെംഗളൂരു എയര്‍പോര്‍ട്ട്. പുരുഷന്മാരുടെ വാഷ്റൂമിനോടു ചേര്‍ന്നും ഒരു ഡയപ്പര്‍ ചെയ്ഞ്ചിങ് റൂം നിര്‍മിച്ചിരിക്കുകയാണ് വിമാനത്താവള അധികൃതര്‍. സുഖത എന്ന യുവതിയാണ് ഈ വാർത്ത ട്വിറ്ററിലൂടെ പുറംലോകത്തെ അറിയിച്ചത്. ”ഇത് ആഘോഷിക്കപ്പെടേണ്ട ഒരു കാര്യമാണ്. ബെംഗളൂരു എയര്‍പോര്‍ട്ടില്‍ പുരുഷന്മാരുടെ വാഷ്റൂമിനോടു ചേര്‍ന്ന് ഡയപ്പര്‍ ചെയ്ഞ്ചിങ് റൂം നിര്‍മിച്ചിരിക്കുന്നു. കുട്ടികളെ നോക്കേണ്ടത് സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമല്ല”, ചിത്രത്തിനൊപ്പം സുഖത…
Read More