ബെംഗളൂരു : ബെംഗളൂരു കേരളസമാജം അൾസൂർ സോണിന്റെ നേതൃത്വത്തിൽ നടത്തിയ മെഗാ ആരോഗ്യ ക്യാമ്പ് പൊതുജനങ്ങളുടെ സജീവ സാന്നിധ്യത്തോടു കൂടി നടത്തി. രാവിലെ പത്തുമണിക്ക് തുടങ്ങിയ ക്യാമ്പ് ഡോ. ശാലിനി നാൽവാഡ് ( കോ ഫൗണ്ടർ, ഐ സിഐടിടി ) ഉദ്ഘാടനം നിർവ്വഹിച്ചു. കൈരളി നിലയം സ്കൂളിലെ മുന്നൂറോളം വിദ്യാർത്ഥികൾക്കായി സി പി ആർ പരിശീലനം നടത്തി. ശ്രീധരീയം കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ നടത്തിയ കണ്ണുപരിശോധനയും ക്യാമ്പിന്റെ ഭാഗമായിരുന്നു. നുറ്റിയിരുപതോളം പേരുടെ കണ്ണുകൾ പരിശോധിച്ചു. ഡോ. നവീൻ ലോകനാഥന്റെ നേതൃത്വത്തിൽ അൻപത്തിയഞ്ച് പേരുടെ പൊതു ആരോഗ്യ…
Read More