കൊച്ചി: മീഡിയാ വണ്‍ ചാനലിനുളള വിലക്ക് തുടരും. ചാനല്‍ നല്കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റീസ് അടങ്ങിയ ഹൈക്കോടതി ഡിവിഷന് ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ജനുവരി 31 നാണ് സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ചാനലിന്റെ സംപ്രേക്ഷണം മന്ത്രാലയം താല്‍ക്കാലികമായി നിര്‍ത്തി വെച്ചത്. കേന്ദ്ര സര്‍ക്കാരിന്റേത് ഏകപക്ഷീയ തീരുമാനമാണെന്നാണ് ഹര്‍ജിയില്‍ മീഡിയ വണ്‍ ചൂണ്ടിക്കാട്ടിയിരുന്നത്. രാജ്യ സുരക്ഷാ കാരണങ്ങളാലാണ് മീഡിയ വണ്‍ സംപ്രേഷണം വിലക്കിയത് എന്നാണ് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം കോടതിയില്‍ അറിയിച്ചത്. മീഡിയ വണ്‍ സംപ്രേഷണത്തിനായി ഇനി സുപ്രീംകോടതിയെ സമീപിക്കേണ്ടി വരും.
Read More