ബെംഗളൂരു: എം.ഡി.എം.എ പിടികൂടിയ സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു. മാത്തോട്ടം ഷംജാദ് മൻസില്‍ യു. ഷഹലിനെയാണ് (23) നാർകോട്ടിക് സെല്‍ അസി. കമീഷണർ ടി.പി. ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും ചേവായൂർ ഇൻസ്പെക്ടർ എം.ടി. ജേക്കബിന്റെ നേതൃത്വത്തിലുള്ള ചേവായൂർ പോലീസും നടത്തിയ അന്വേഷണത്തില്‍ അറസ്റ്റ് ചെയ്തത്. ജാസറിന് ബെംഗളൂരുവിൽ നിന്ന് എം.ഡി.എം.എ നല്‍കിയതും ലഹരിമരുന്ന് വാങ്ങുന്നതിനുള്ള പണമിടപാടുകള്‍ നടത്തിയതും ലഹരി വസ്തുക്കള്‍ കൊണ്ടുവരാൻ സൗകര്യമൊരിക്കിയതും ഷഹലായിരുന്നു.
Read MoreTag: MDMA
എംഡിഎംഎ യുമായി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ
വയനാട്: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി സ്‌കൂള്‍ പ്രിന്‍സിപ്പാൾ അറസ്റ്റിൽ. പുല്‍പ്പള്ളി ജയശ്രീ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ രഘുനന്ദനം വീട്ടില്‍ ജയരാജ് (48) നെയാണ് വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 0.26 ഗ്രാം എംഡിഎംഎ പോലീസ് പിടികൂടി. ഇദ്ദേഹം സഞ്ചരിച്ചകെ എല്‍ 55 ഡി 7878 നമ്പര്‍ വാഹനവും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ വൈത്തിരി ആശുപത്രി റോഡ് കവലയില്‍ വെച്ച് എസ്‌ഐ പിവി പ്രശോഭും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.
Read Moreഎം.ഡി.എം.എ യുമായി യുവാക്കൾ അറസ്റ്റിൽ
ബെംഗളൂരു: എം.ഡി.എം.എ മയക്കുമരുന്ന് വില്പന നടത്തുകയായിരുന്ന രണ്ട് പേർ മംഗളൂരു പോലീസിന്റെ പിടിയിൽ. ഉള്ളാള്‍ ബജല്‍ സ്വദേശി അഷ്ഫാഖ് എന്ന ജുട്ടു അഷ്ഫാഖ് (27),കാട്ടിപ്പള്ളയിലെ ഉമര്‍ ഫാറൂഖ് ഇര്‍ഫാൻ (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എംഡിഎംഎ,സ്കൂട്ടര്‍, മൊബൈല്‍ ഫോണുകള്‍, ഡിജിറ്റല്‍ അളവ് യന്ത്രം എന്നിവ പ്രതികളിൽ നിന്നും പിടിച്ചെടുത്തു. ഇരുവരും നേരത്തെ വിവിധ കേസുകളില്‍ പ്രതികളാളെന്ന് പോലീസ് അറിയിച്ചു.
Read Moreഎം.ഡി.എം.എയുമായി മലയാളി യുവാവ് പിടിയിൽ
ബെംഗളൂരു: 46.65 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശി പിടിയിൽ. കർണാടകയിൽ നിന്ന് കേരളത്തിലേക്ക് പോവുകയായിരുന്ന ബസിൽ നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. എരഞ്ഞിക്കൽ കളത്തിൽ വീട്ടില്‍ കെ. അഭി ആണ് (28) അറസ്റ്റിലായത്. നാർകോട്ടിക് സെൽ ഡിവൈ.എസ്.പി എൻ.ഒ. സിബി, ബത്തേരി സബ് ഡിവിഷൻ ഡിവൈ.എസ്.പി അബ്ദുൽ ഷരീഫ് എന്നിവരുടെ നേതൃത്വത്തിൽ ക്രിസ്മസ്-പുതുവത്സര ആഘോഷവുമായി ബന്ധപ്പെട്ട് അതിർത്തി പ്രദേശങ്ങളിൽ പരിശോധന നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്. ബത്തേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ.വി. ശശികുമാർ, എസ്.സി.പി.ഒമാരായ ഗോപാലകൃഷ്ണൻ, അരുൺജിത്ത്, ശിവദാസൻ, സി.പി.ഒ മിഥിൻ തുടങ്ങിയവരും…
Read Moreഎംഡിഎംഎ യുമായി മലയാളി യുവാവ് പിടിയിൽ
ബെംഗളൂരു: നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി അഞ്ചരക്കണ്ടി കല്ലായി സ്വദേശിയെ മട്ടന്നൂര്‍ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് പോലീസ് പിടികൂടി. തിങ്കളാഴ്ച പുലര്‍ച്ച ബെംഗളൂരുവില്‍ നിന്ന് ബസില്‍ കണ്ണൂർ മട്ടന്നൂര്‍ ബസ് സ്റ്റാന്‍ഡില്‍ എത്തിയ ജാബിറി (35)ല്‍ നിന്നാണ് 104.03 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. കണ്ണൂര്‍ സിറ്റി പോലീസ് കമീഷണര്‍ അജിത് കുമാറിന്റെ നേതൃത്വത്തില്‍ നാർകോട്ടിക് സെല്‍ എ.സി.പി ജയന് ഡൊമിനിക്കിന്റെ കീഴിലുള്ള ജില്ല ആന്റി നാർക്കോട്ടിക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മട്ടന്നൂര്‍ പോലീസുമായി ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ജാബിറിനെ പിടികൂടിയത്. മുമ്പ്…
Read Moreഎംഡിഎംഎ യുമായി മലയാളി യുവാവ് ബെംഗളുരുവിൽ പിടിയിൽ
ബെംഗളൂരു: നഗരം കേന്ദ്രീകരിച്ച് വൻ തോതിൽ സിന്ററ്റിക് മയക്കുമരുന്ന് വിൽപന നടത്തി വന്നിരുന്ന മലയാളി യുവാവ് അറസ്റ്റിൽ. ബെംഗളൂരുവിൽ താമസിക്കുന്ന മുഹമദ് തമീം (29)ആണ് പിടിയിലായത്. നാർകോർട്ട് സെൽ അസിസ്റ്റന്റ് കമീഷണർ ടി പി ജെക്കബിന്റെ നേത്യത്വത്തിലുള്ള ഡാൻസാഫ് ടീമും സബ് ഇൻസ്‌പെക്ടർ ആർ ജഗ്മോഹൻ ദത്തന്റെ കസബ പോലീസും ചേർന്നാണ് പിടികൂടിയത്. ബെംഗളൂരു, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് വൻ തോതിൽ എംഡിഎംഎ കേരളത്തിലേക്ക് എത്തിക്കുന്ന മുഖ്യ കണ്ണിയാണ് പിടിയിലായ തമീം. വല്ലപ്പോഴും കേരളത്തിലേക്ക് പോകുന്ന തമീം ബെംഗളൂരുവിൽ വച്ചാണ് ഇടപാടുകൾ നടത്തുന്നത്. പുതിയ…
Read Moreഎംഡിഎംഎയുമായി രണ്ട് മലയാളികൾ അറസ്റ്റിൽ
ബംഗളൂരു: എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ട് മലയാളികൾ മംഗളൂരുവിൽ പിടിയിൽ. മഞ്ചേശ്വരം ഹൊസബെട്ടുവിലെ ഗുഡ്ഡകേരി വീട്ടിൽ പി.എ. മുസ്തഫ (37), കുഞ്ചത്തൂർ മജലഗുഡ്ഡ വീട്ടിൽ എ. ശംസുദ്ദീൻ (38) എന്നിവരാണ് അറസ്റ്റിലായത്. മംഗളൂരു ക്രൈം ബ്രാഞ്ച് പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കൂടാതെ ഡിജിറ്റൽ അളവ് തൂക്ക ഉപകരണം, മൊബൈൽ ഫോണുകൾ എന്നിവയും ഇവരിൽ നിന്ന് പിടിച്ചെടുത്തു.
Read Moreമൈസൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കിടെ എംഡിഎംഎ യുമായി മലയാളി യുവാവ് പിടിയിൽ
ബെംഗളൂരു: വാഹന പരിശോധനക്കിടെ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവിനെ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റ് അധികൃതർ പിടികൂടി. കോഴിക്കോട് താഴെക്കോട് മുക്കം കരികുഴിയാൻ വീട്ടിൽ കെ.കെ ഷർഹാൻ(31) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 93 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു. മൈസൂരുവിൽ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിൽ നിന്നാണ് ഷർഹാനെ എംഡിഎംഎയുമായി പിടികൂടിയത്. ഇയാളെ തുടർ നടപടികൾക്കായി ബത്തേരി എക്സൈസ് റേഞ്ച് ഓഫീസിന് കൈമാറി. എക്സൈസ് ഇൻസ്പെക്ടർ എ.ജി തമ്പി,പിഇഒമാരായ രാജേഷ് കോമത്ത്,പി.കെ മനോജ്,സിഇഒമാരായ കെ.വി രാജീവൻ,കെ.എം മഹേഷ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
Read Moreഎം.ഡി.എം.എയുമായി നൈജീരിയൻ യുവതി അറസ്റ്റിൽ
ബെംഗളുരു: മാരക മയക്കുമരുന്ന് എം.ഡി.എം.എ മംഗളൂരുവില്‍ വിതരണത്തിന് എത്തിക്കുന്ന നൈജീരിയൻ യുവതി അറസ്റ്റില്‍. അദെവോലെ അഡെതുഡു ആനു എന്ന റെജിന സാറ ആയിശയെയാണ് (33) മംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് പോലീസ് നഗരത്തിൽ നിന്ന് അറസ്റ്റ് ചെയ്തത്. 400 ഗ്രാം എം.ഡി.എം.എ, ഐഫോണ്‍, 2910 രൂപ എന്നിങ്ങനെ 20.52 ലക്ഷം രൂപയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു. മംഗളൂരുവിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിരവധി മയക്കുമരുന്ന് കേസുകളില്‍ ഇവര്‍ പ്രതിയാണ്. ഉള്ളാള്‍, സൈബര്‍ എക്കണോമിക്സ് നാര്‍ക്കോട്ടിക് (സി.ഇ.എൻ), മംഗളൂരു നോര്‍ത്ത്, കങ്കനാടി, കൊണാജെ, സൂറത്ത്കല്‍ എന്നിവിടങ്ങളിലാണ് കേസുകള്‍…
Read Moreഎം.ഡി.എം.എയുമായി മലയാളി വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
ബെംഗളൂരു: എം.ഡി.എം.എ വിൽപനക്കിടെ മൂന്നു പേരെ മംഗളൂരു പാണ്ഡേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ പാനൂർ സ്വദേശിയുമായും നഗരത്തിലെ പ്രമുഖ കോളജിൽ ബി.കോം രണ്ടാം വർഷ വിദ്യാർഥി ഉബൈദ് കുന്നുമ്മൽ (21), മംഗളൂരു തലപ്പാടിയിലെ അബ്ദുൾ റൗഫ് (29), കോഴിക്കട ജീവനക്കാരനും ചിക്കമംഗളൂരു മുടിഗെരെ സ്വദേശിയുമായ മുഹമ്മദ് ഇർഷാദ് (21) ആണ് അറസ്റ്റിലായത്. മൂന്നുപേരും ചേർന്ന് നഗരത്തിൽ ജെപ്പുവിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് സബ് ഇൻസ്പെക്ടർ മനോഹർ പ്രസാദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പിടിവീണത്. 13,750 രൂപ വില കണക്കാക്കുന്ന 5.071…
Read More