ബെംഗളൂരു: അന്താരാഷ്‌ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഡെക്കാൻ കൾച്ചറൽ സൊസൈറ്റി വനിതാ വിഭാഗം “വനിതാ സംഗമം” സംഘടിപ്പിക്കുന്നു. മാർച്ച് 12 ന് വൈകുന്നേരം 3.30 ന് മൈസൂരു റോഡ് ബ്യാറ്ററയാനപുരയിലുള്ള ഡി.സി.എസ്. സിൽവർ ജൂബിലി ഹാളിൽ വെച്ച് നടത്തുന്ന പരിപാടിയിൽ വനിതാ വിഭാഗം ചെയർ പേഴ്സൺ ശ്രീമതി. പ്രസന്ന പ്രഭാകർ അധ്യക്ഷം വഹിക്കും. ശ്രീ. സതീഷ് തോട്ടശ്ശേരി “സ്ത്രീയും പൊതുമണ്ഡലവും”എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് അംഗങ്ങളുടെ ചർച്ചയും, വിനോദ മത്സരങ്ങളും, കലാ പരിപാടികളും നടക്കും. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക ജി. ജോയ് സെക്രട്ടറി…
Read More