ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട്‌ നോട്ടീസ്

ബെംഗളൂരു: ബൈജൂസ് ലേണിങ് ആപ്പ് ഉടമ ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. ഇഡിയാണ് അദ്ദേഹത്തിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. നിലവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ബൈജൂസ്. ഇതിന് പുറമേ നിരവധി കേസുകളും സ്ഥാപനത്തിനെതിരെയുണ്ട്. ഇതിനിടെയാണ് ഇഡി വകുപ്പിന്റെ നോട്ടീസ്. നിരവധി കേസുകള്‍ ഉള്ളതിനാല്‍ ബൈജു രവീന്ദ്രൻ രാജ്യം വിടാൻ സാധ്യതയുണ്ടെന്നാണ് ഇഡിയുടെ വിലയിരുത്തല്‍. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട പശ്ചാത്തലത്തില്‍ ബൈജു രവീന്ദ്രനെ നീക്കാനായി മാർക് സക്കർബർഗ് ഉള്‍പ്പെടെയുള്ള നിക്ഷേപകർ അടുത്ത ദിവസം ജനറല്‍ ബോഡി യോഗം വിളിച്ചിട്ടുണ്ട്. ബൈജൂസിനെതിരെ 9,362.35…

Read More

മാധ്യമ പ്രവർത്തകയുടെ മരണം ; പ്രതിക്കായി ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറത്ത് വിട്ട് പോലീസ്

ബെംഗളൂരു: മലയാളി മാധ്യമപ്രവര്‍ത്തക ശ്രുതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ ഭര്‍ത്താവ് അനീഷിനായി പോലീസ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി. കഴിഞ്ഞ രണ്ടര മാസമായി അനീഷ് ഒളിവിലാണ്. മാര്‍ച്ച്‌ ഇരുപതിനാണ് റോയിട്ടേഴ്‌സ് സീനിയര്‍ എഡിറ്ററായ ശ്രുതിയെ ബെംഗളൂരുവിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ ഭര്‍ത്താവ് അനീഷിനെതിരെ ഗുരുതര ആരോപണവുമായി ശ്രുതിയുടെ കുടുംബം രംഗത്തുവന്നിരുന്നു. അതിനെ സാധൂകരിക്കുന്ന ആത്മഹത്യാകുറിപ്പും പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ സംഭവം നടന്ന് രണ്ടര മാസം പിന്നിടുമ്പോഴും അന്വേഷണം എങ്ങുമെത്താതെ നില്‍ക്കുകയാണ്. ഒളിവില്‍പോയ അനീഷിനായി ബെംഗളൂരു പോലീസ് കേരളത്തിലുള്‍പ്പടെ എത്തി തെരച്ചില്‍…

Read More
Click Here to Follow Us