പുള്ളിപ്പുലിയുടെ കാലടയാളം: സൂളികെരെപാളയ നിവാസികൾ പരിഭ്രാന്തിയിൽ

ബെംഗളൂരു: നാദപ്രഭു കെംപഗൗഡ ലേഔട്ടിലെ സൂളികെരെപാൾയ ബ്ലോക്ക്-8ൽ പുള്ളിപ്പുലിയുടെ കാലടയാളം കണ്ടെന്ന വാർത്ത പരന്നതോടെ പരിസരവാസികൾ പരിഭ്രാന്തിയിൽ. കണ്ടെത്തിയതായി പറയുന്ന പാടുകൾ പുള്ളിപ്പുലിയുടേതാണെന്ന് പ്രദേശവാസികൾ പറയുമ്പോൾ, ഇത് നായയുടെയോ വലിയ പൂച്ചയുടേതോ ആകാം എന്നാണ് കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ, സൂളികെരെ വനത്തോട് ചേർന്നുള്ള പ്രദേശമായതിനാൽ പുള്ളിപ്പുലി പ്രദേശത്തേക്ക് കടക്കാനുള്ള സാധ്യതയും ഇവർ തള്ളിക്കളയുന്നുന്നില്ല. പ്രദേശത്തിന്റെ ഒരു പുനരധിവാസം നടത്തുമെന്നും പൗരന്മാർ പരിഭ്രാന്തരാകേണ്ടതില്ലന്നും എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ അവർ അത് ഉടൻ അറിയിക്കണമെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. രണ്ട് വർഷം മുമ്പ് ഭീമൻകുപ്പയിൽ…

Read More

ആർഡബ്ല്യുഎഫും സമീപ പ്രദേശങ്ങളും ജാഗ്രത മുന്നറിയിപ്പിൽ

ബെംഗളൂരൂ: യെലഹങ്കയിലെ കാമ്പസിൽ പുലിയെ കണ്ടതിനെ തുടർന്ന് റെയിൽ വീൽ ഫാക്ടറിയിലും (ആർഡബ്ല്യുഎഫ്) സമീപ പ്രദേശങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രതയിൽ. ശനിയാഴ്ച രാത്രി 11 മണിയോടെയാണ്  പുലി ക്യാമ്പസിനുള്ളിൽ പ്രവേശിച്ചതായും അന്നുമുതൽ അവിടെ തന്നെ തുടരുന്നതായും സിസിടിവി ദൃശ്യങ്ങൾ വെളിപ്പെടുത്തിയത്. പുള്ളിപ്പുലി കാമ്പസിനുള്ളിൽ കയറിയതായി കർണാടക വനംവകുപ്പ് അധികൃതർ സ്ഥിരീകരിച്ചിരുന്നു. ശനിയാഴ്ച രാത്രിയാണ് പുലിയെ ആർഡബ്ല്യുഎഫ് ഉദ്യോഗസ്ഥർ കണ്ടതെന്നും ഞായറാഴ്ച രാവിലെയാണ് ഞങ്ങൾക്ക് പരാതി ലഭിച്ചതെന്നും റേഞ്ച് ഫോറസ്റ്റ് ഓഫീസർ (യെലഹങ്ക) മഞ്ജുനാഥ് പറഞ്ഞു. തുടർന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസ് സംഘം പരിസരം പരിശോധിക്കുകയും,…

Read More

ചെന്നൈ മൃഗശാലയിൽ പുള്ളിപ്പുലി ചത്തു; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

ചെന്നൈ: തിങ്കളാഴ്‌ച 14 വയസുകാരിയായ ജയ എന്ന പുള്ളിപ്പുലി അരിഗ്നർ അണ്ണാ സുവോളജിക്കൽ പാർക്കിലെ മോശം പരിചരണം മൂലം തുരുമ്പിച്ച ഞെരുക്കമുള്ള കൂടിനുള്ളിൽ ശ്വാസം മുട്ടി മരിച്ചു. ചൊവ്വാഴ്ച പോസ്റ്റ്‌മോർട്ടം നടത്തിയ മൃഗഡോക്ടർമാർ, വലിയ പൂച്ചയുടെ വാരിയെല്ലുകൾ ഞെരുക്കിയതുമൂലം അതിന്റെ ശ്വാസകോശത്തിലേക്കുള്ള ഓക്സിജൻ പ്രവാഹത്തെ ബാധിച്ചതായും ഇതാണ് രക്തം കട്ടപിടിക്കുന്നതിനും മസ്തിഷ്ക രക്തസ്രാവത്തിനും കാരണമായി മരണത്തിലേക്ക് നയിച്ചതെന്നും തമിഴ്‌നാട് വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്‌സിറ്റിയിലെ (TANUVAS) വൃത്തങ്ങൾ അറിയിച്ചു . അടുത്തിടെ നാലു വയസ്സുള്ള ഒരു ആൺ സിംഹവും ദുരൂഹമായി ചത്തിരുന്നു. ഷോക്കേറ്റതാണ്…

Read More

വീട്ടിൽ കുടുങ്ങിയ പുലിയെ കാട്ടിലേക്ക് തുറന്നുവിട്ടു.

ബെംഗളൂരു: രാമനഗര ജില്ലയിലെ ജലമംഗല ഗ്രാമത്തിൽ വീടിനുള്ളിൽ കുടുങ്ങിയ രണ്ട് വയസ്സുള്ള പെൺപുലിയെ വിജയകരമായി രക്ഷപ്പെടുത്തി കാട്ടിലേക്ക് തുറന്നുവിട്ടു. ആടുകളെയും നായ്ക്കളെയും വേട്ടയാടിയ പുലി ഗ്രാമവാസികളെ പരിഭ്രാന്തിയിലാക്കിയിരുന്നു. ഭക്ഷണം തേടി ശനിയാഴ്ച അർദ്ധരാത്രി ഗ്രാമത്തിൽ പ്രവേശിച്ചപ്പോളാണ് പുലി  ഡോക്ടറായ ശിവന്നയുടെ വീട്ടിൽ കുടുങ്ങിയത്. പരിസരവാസികളിൽ ഒരാൾ ഓടിയെത്തി പ്രധാന വാതിലടച്ചതോടെ പുലി ഉള്ളിൽ കുടുങ്ങി. തുടർന്ന് ഗ്രാമവാസികൾ വനപാലകരെ വിവരമറിയിച്ചു. ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ വിലയിരുത്തുകയും ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ നിന്ന് ഡോ.ഉമാശങ്കറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധരുടെ ഒരു സംഘം പുലിയെപിടികൂടി കാട്ടിലേക്ക് തുറന്നു വിടുകയും ചെയ്തു. 

Read More

പുള്ളിപ്പുലിയെ വിഷം വച്ചുകൊന്ന കർഷകൻ അറസ്റ്റിൽ; വനഭൂമി തിരിച്ചെടുക്കുന്നതുൾപ്പെടെയള്ള നടപടിയുമായി വനം വകുപ്പ് രം​ഗത്ത്

ബെം​ഗളുരു; വന്യ ജീവിയെ കൊന്ന കർഷകൻ അറസ്റ്റിൽ, നാഗർഹോള കടുവസങ്കേതത്തിൽ പുള്ളിപ്പുലിയെ വിഷംവെച്ചുകൊന്ന സംഭവത്തിൽ കർഷകൻ അറസ്റ്റിൽ. ഡി.പി.കുപ്പേ സ്വദേശിയായ മച്ചെ ഗൗഡ(65)യാണ് വനംവകുപ്പിന്റെ പിടിയിലായത്. കൂടാതെ മറ്റൊരു പ്രതിയായ ഇയാളുടെ മകൻ കൃഷ്ണൻ (36) ഒളിവിലാണ്. പുള്ളിപ്പുലിയെ ചത്തനിലയിൽ കണ്ടെത്തി 24 മണിക്കൂർ പിന്നിടുന്നതിനുള്ളിലാണ് വനപാലകർ പ്രതിയെ പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൃഷിഭൂമിയിൽ ചത്തനിലയിൽ പുള്ളിപ്പുലിയെ കണ്ടത്. തുടർന്ന് പ്രദേശവാസികൾ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. പരിശോധനയിൽ വിഷം ഉള്ളിൽച്ചെന്നാണ് പുലി ചത്തതെന്ന് വനംവകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി. തുടർന്നുനടന്ന അന്വേഷണത്തിൽ കൃഷിഭൂമിക്ക്‌ സമീപമുള്ള ഷെഡ്ഡിൽനിന്ന് വിഷം…

Read More
Click Here to Follow Us