ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ടതോടെ കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി ബിജെപി നേതാക്കളാണ് പാര്‍ട്ടി വിട്ടത്. മുതിര്‍ന്ന നേതാക്കളായ ജഗദീഷ് ഷെട്ടാര്‍, ലക്ഷ്മണ്‍ സവാദി തുടങ്ങിയവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇവര്‍ പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു. അതേസമയം സ്ഥാനാര്‍ത്ഥിത്വം ലഭിച്ചില്ലെങ്കിലും താന്‍ പാര്‍ട്ടിക്കൊപ്പം തന്നെയാണെന്നായിരുന്നു മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ കെഎസ് ഈശ്വരപ്പ വ്യക്തമാക്കിയത്. ഇപ്പോഴിതാ ഈശ്വരപ്പയുടെ ഈ തീരുമാനത്തെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ട്ടിയുടെ തീരുമാനം അംഗീകരിച്ചതിന് നന്ദി അറിയിച്ചുകൊണ്ട് ഈശ്വരപ്പയെ മോദി നേരിട്ട് ഫോണില്‍ വിളിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍…
Read MoreTag: Latestnews
മദനി 24 നു കേരളത്തിൽ എത്തിയേക്കുമെന്ന് സൂചന
ബെംഗളൂരു: സുപ്രീം കോടതിയുടെ അനുമതി ലഭിച്ചതോടെ പി.ഡി.പി. നേതാവ് അബ്‌ദുള്‍ നാസര്‍ മദനി 24 നു കേരളത്തിലെത്തിയേക്കും. മദനി കേരളത്തില്‍ എത്തിയാല്‍ അദ്ദേഹത്തിന് വേണ്ട സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി. നേതാക്കള്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചിരുന്നു. കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്നും എല്ലാ സുരക്ഷയും ഒരുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി പി.ഡി.പി. വൈസ് ചെയര്‍മാന്‍ മുട്ടം നാസര്‍ അറിയിച്ചു. കര്‍ണാടക പോലീസിലെ ഉന്നത ഉദ്യോഗസ്‌ഥര്‍ അടങ്ങുന്ന അഞ്ചംഗ സംഘം സുരക്ഷാസംവിധാനങ്ങളും മറ്റും വിലയിരുത്തുന്നതിനായി കഴിഞ്ഞദിവസം കേരളത്തില്‍ എത്തിയിരുന്നു. മദനിയുടെ സ്‌ഥാപനമായ അന്‍വാര്‍ശേരിയിലും കേരളത്തില്‍ എത്തിയാല്‍ അദ്ദേഹം…
Read Moreഅനുഗ്രഹിക്കാൻ മോദി ദൈവമൊന്നുമല്ലല്ലോ? നദ്ദയെ വിമർശിച്ച് സിദ്ധരാമയ്യ
ബെംഗളൂരു: മോദിജിയുടെ അനുഗ്രഹത്തിൽ നിന്ന് കർണാടക ഒഴിവാകാതിരിക്കാൻ താമരക്ക് വോട്ടുചെയ്യണമെന്ന് ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി.നദ്ദയുടെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് നേതാവ് സിദ്ധരാമയ്യ രംഗത്ത്. ആരെയെങ്കിലും അനുഗ്രഹിക്കാൻ മോദി ദൈവമൊന്നുമല്ലല്ലോ എന്ന് സിദ്ധരാമയ്യ ട്വിറ്ററിൽ കുറിച്ചു. ‘ജനാധിപത്യത്തിൽ സ്ഥാനാർത്ഥികളുടെ വിധിയും തങ്ങളെ ആര് പ്രതിനിധാനം ചെയ്യണമെന്നതുമൊക്കെ ജനം തീരുമാനിക്കും. ആരെയെങ്കിലും അനുഗ്രഹിക്കാൻ നരേന്ദ്ര മോദി ദൈവമൊന്നുമല്ല’-സിദ്ധരാമയ്യയുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു. കർണാടകക്കുമേൽ നരേന്ദ്ര മോദിയുടെ അനുഗ്രഹമുണ്ടാകണമെന്ന ജെ.പി. നഡ്ഡയുടെ പ്രസ്താവനയെ ശക്തമായി അപലപിക്കുന്നുവെന്ന് മറ്റൊരു ട്വീറ്റിൽ സിദ്ധരാമയ്യ കുറിച്ചു. ജനാധിപത്യത്തെക്കുറിച്ചുള്ള മതിയായ പാഠങ്ങൾ ആവശ്യമാണെന്നാണ് തോന്നുന്നതെന്നും…
Read Moreഅണ്ണാമലൈക്കെതിരെ രൂക്ഷ വിമർശനവുമായി ജഗദീഷ് ഷെട്ടാർ
ബെംഗളൂരു: തമിഴ്നാട് ബിജെപി അധ്യക്ഷനും കർണാടകയിലെ തെരഞ്ഞെടുപ്പ് കോ ഇൻ ചാർജുമായ അണ്ണാമലൈക്കെതിരെ രൂക്ഷ വിമർശനവുമായി ജഗദീഷ് ഷെട്ടർ. തന്നെപ്പോലെ ആറും ഏഴും തവണ എംഎൽഎ മാരായിട്ടുള്ള ധാരാളം ആളുകൾ ബിജെപിയിൽ ഉണ്ടായിട്ടും ഒരു തെരഞ്ഞെടുപ്പിൽ വിജയിക്കാത്ത വ്യക്തിയെയാണ് ബിജെപിയുടെ സംസ്ഥാന തെരഞ്ഞെടുപ്പ് ചുമതല ഏൽപ്പിച്ചതെന്ന് ഷെട്ടാർ വിമർശിച്ചു. കർണാടകയിൽ പാർട്ടിയുടെ തെരഞ്ഞെടുപ്പിന്റെ ചുമതല കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനിയെ ബിജെപി ഏൽപ്പിച്ചു. പാർട്ടിയുടെ തമിഴ്‌നാട് യൂണിറ്റ് പ്രസിഡന്റും മുൻ കർണാടക കേഡർ ഐപിഎസ് ഓഫീസറുമായ കെ അണ്ണാമലൈയെ കോ-ഇൻചാർജ് ആയാണ് ചുമതലപ്പെടുത്തിയത്. എന്തുകൊണ്ടാണ് ഒരു…
Read Moreഡികെ ശിവകുമാറിന്റെ ഹർജികൾ, വിധി പറയാൻ മാറ്റി
ബെംഗളൂരു: 2020ലെ അനധികൃത സ്വത്ത് സമ്പാദന കേസിൽ നേതാവ് ഡി കെ ശിവകുമാർ സമർപ്പിച്ച രണ്ട് ഹർജികളും കർണാടക ഹൈക്കോടതി വിധി പറയാൻ മാറ്റി. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസും സി ബി ഐ നടത്തിയ അന്വേഷണവുമാണ് ശിവകുമാർ ചെയ്തത്. ഈ രണ്ട് ഹർജികളാണ് ഹൈക്കോടതി വിധി പറയാൻ മാറ്റിയത്. ജസ്റ്റിസ് കെ നടരാജൻറെ സിംഗിൾ ബെഞ്ചാണ് തിങ്കളാഴ്ച പരിഗണിച്ച് വിധി മാറ്റിയത്.
Read Moreമംഗളൂരു നോർത്തിൽ സീറ്റ് നൽകിയില്ല, എംഎൽഎ മൊയ്ദീൻ ബാവ കോൺഗ്രസ് വിട്ടു
ബെംഗളൂരു:മംഗളൂരു നോർത്ത് മണ്ഡലത്തിൽ കെപിസിസി ജനറൽ സെക്രട്ടറി ഇനായത്ത് അലി മുൽകി സ്ഥാനാർത്ഥിയായതോടെ സീറ്റ് മോഹിച്ച മുൻ ബിഎ മൊയ്ദീൻ ബാവ പാർട്ടി വിട്ടു. പ്രാഥമിക അംഗത്വം രാജിവെച്ചതായി മാധ്യമപ്രവർത്തകരെ അദ്ദേഹം അറിയിച്ചു. ഇന്ന് ജെഡിഎസ് സ്ഥാനാർത്ഥിയായി പത്രിക സമർപ്പിക്കും. 2008ൽ ഈ മണ്ഡലത്തിൽ 2013ൽ പരാജയപ്പെടുകയും ചെയ്ത ബാവ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനം വരും മുമ്പ് ജില്ലാ ഓഫീസിൽ വാർത്താസമ്മേളനം നടത്തി താനാവും സ്ഥാനാർത്ഥി എന്ന് ഇദ്ദേഹം സ്വയം പ്രഖ്യാപിച്ചതാണ്. കെപിസിസി പ്രസിഡണ്ട് ഡികെ ശിവകുമാർ മംഗളൂരു നോർത്ത് സീറ്റ്…
Read Moreമുതിർന്ന ബിജെപി നേതാവ് എഎച്ച് വിശ്വനാഥും കോൺഗ്രസിലേക്ക്
ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ബിജെപിക്ക് വീണ്ടും തിരിച്ചടി. മറ്റൊരു പ്രമുഖ നേതാവ് കൂടി രാജിവെച്ച് ഉടൻ കോൺഗ്രസിൽ ചേരും. മുതിർന്ന നേതാവും എംഎൽസിയുമായ എഎച്ച് വിശ്വനാഥാണ് പാർട്ടി വിടാൻ ഒരുങ്ങുന്നത്. ബി ജെ പിയിൽ നിന്നും രാജിവെച്ച ഉടൻ ചേരുമെന്ന് വിശ്വനാഥ് വ്യക്തമാക്കി. ‘ഇന്ന് ഞാൻ കോൺഗ്രസിൽ ചേരും. ബി ജെ പിയിൽ നിന്നും രാജിവെയ്ക്കാനുള്ള തീരുമാനത്തിന് പിന്നിൽ നിരവധി രാഷ്ട്രീയ കാരണങ്ങളുണ്ട്’, വിശ്വനാഥ് മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ തന്നെ വിശ്വനാഥ് ബിജെപിയിൽ നിന്നും രാജിവെച്ചേക്കുമെന്ന തരത്തിലുള്ള വാർത്തകൾ ഉണ്ടായിരുന്നു.…
Read Moreബിജെപി താരപ്രചാരകരുടെ പട്ടികയിൽ സ്ഥാനമില്ലാതെ തേജസ്വി സൂര്യ
ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി താരപ്രചാരകരുടെ പട്ടികയിൽ ഇടംപിടിക്കാതെ സൗത്ത് ബെംഗളൂരു എം.പി തേജസ്വി സൂര്യ. യുവമോർച്ച അധ്യക്ഷനും പാർട്ടി ഹിന്ദുത്വ അജണ്ടയുടെ പ്രധാന വക്താവുമായ തേജസ്വിയെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് ഏവരെയും അത്ഭുതപ്പെടുത്തി. പിന്നാലെ തേജസ്വിയെ പരിഹസിച്ച് രംഗത്തെത്തി. ബുധനാഴ്ച പുറത്ത് വിട്ട ബി.ജെ.പി താരപ്രചാരകരുടെ പട്ടികയിൽ 40 പേരാണുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, നിതിൻ ഗഡ്കരി, ഹിമന്ത ബിശ്വ ശർമ, സ്മൃതി ഇറാനി,…
Read Moreബെംഗളൂരുവിൽ നിന്ന് എംഡിഎംഎ യുമായി പത്തനംതിട്ടയിൽ, യുവാവ് പിടിയിൽ
പത്തനംതിട്ട:ബെംഗളൂരുവില്‍ നിന്ന് എംഡിഎംഎയുമായി എത്തിയ യുവാവ് പത്തനംതിട്ടയില്‍ നിന്നും പോലീസിന്റെ പിടിയിലായി. മൈലപ്ര സ്വദേശി മിഥുന്‍ രാജീവാണ് അറസ്റ്റിലായത്. ബെംഗളൂരുവില്‍ നിന്ന് ആഴ്ചതോറും എംഡിഎംഎ കേരളത്തിലെത്തിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിലെ അംഗമാണ് പ്രതിയെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ഡാന്‍സാഫ് ടീമിന്റെയും പോലീസിന്റെയും സംയുക്ത പരിശോധനയിലാണ് മിഥുന്‍ രാജീവ് പിടിയിലായത്. കഴിഞ്ഞ ഒന്നരമാസമായി മിഥുന്‍ ഡാന്‍സാഫിന്റെ നിരീക്ഷണത്തിലായിരുന്നു. ഇയാളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷനടക്കം പോലീസ് നിരന്തരം നിരീക്ഷിച്ചിരുന്നു. കഴിഞ്ഞ ദിവസം പ്രതി ബംഗളൂരുവിലേക്ക് പോയന്ന വിവരം ലഭിച്ചത് മുതല്‍ ഇയാള്‍ക്കായി പോലീസ് വല വിരിച്ച് കാത്തിരിക്കുകയായിരുന്നു.…
Read Moreമദനിയുടെ സന്ദർശനം, കർണാടക പോലീസ് കേരളത്തിൽ
കൊല്ലം: അബ്ദുള്‍ നാസര്‍ മദനിയുടെ കേരളത്തിലേക്ക് എത്തുന്നതിന് മുന്നോടിയായി കൊല്ലത്ത് കര്‍ണാടക പോലീസ് സംഘം പരിശോധന നടത്തി. കേരളത്തിലേക്ക് വരുന്നതിന് സുപ്രീംകോടതി അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് സംഘം പരിശോധനയ്ക്കായി എത്തിയത്. കേരളത്തിലുള്ള തന്റെ പിതാവിനെ കാണാന്‍ അനുവദിക്കണമെന്നാണ് മദനി ജാമ്യാപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നത്. ഇതിനെ തുടര്‍ന്ന് കൊല്ലം അന്‍വാറശ്ശേരിയിലാണ് കര്‍ണാടക പോലീസ് പരിശോധനയ്ക്കായി എത്തിയത്. ഐജി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. അന്‍വാറശ്ശേരിയിലെ സുരക്ഷ സംബന്ധിച്ചായിരുന്നു പരിശോധന. ഒപ്പം മദനിയുടെ എറണാകുളത്തെ വീടും സന്ദര്‍ശിക്കും. ജൂലൈ10 വരെ കേരളത്തില്‍ സന്ദര്‍ശിക്കാന്‍ സുപ്രീംകോടതി അനുമതി…
Read More