ദില്ലി: എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധി ഇന്ന് ഔദ്യോഗിക വസതി ഒഴിയും. അമ്മയും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ സോണിയ ഗാന്ധിയുടെ വസതിയായ 10 ജന്‍പഥിലേക്കാണ് മാറുകയെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു .വസതി ഒഴിയുന്ന സാഹചര്യത്തില്‍ പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇന്ന് രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചേക്കും. 12 തുഗ്ലക് ലൈനിലെ വസതിയില്‍ നിന്ന് രാഹുല്‍ ഗാന്ധി സാധനങ്ങള്‍ ഇന്നലെയോടെ നീക്കിയിരുന്നു. അയോഗ്യത സാഹചര്യത്തില്‍ വസതി ഇന്നോടെ ഒഴിയണം എന്നാണ് ലോക്സഭാ സെക്രട്ടറിയേറ്റിന്റെ നിര്‍ദ്ദേശം. സോണിയ ഗാന്ധിയുടെ വീട്ടിലായിരിക്കും…
Read MoreTag: Latestnews
മെറ്റയിൽ പിരിച്ചുവിടൽ ആരംഭിച്ചു, 10000 പേർക്ക് ജോലി നഷ്ടമാവും
വാഷിംഗ്ടൺ: ഫേസ്ബുക്കിൽ നേരത്തെ പ്രഖ്യാപിച്ച കൂട്ടപ്പിരിച്ചുവിടൽ നടപ്പാക്കി തുടങ്ങി. പതിനായിരം പേർക്കാണ് ജോലി നഷ്ടമാവുക. രണ്ടാം ഘട്ട പിരിച്ചുവിടലാണിത്. മാർച്ചിലാണ് മാർക്ക് സക്കർബർഗ് ഇത് പ്രഖ്യാപിച്ചത്. ബിസിനസ് അന്തരീക്ഷം മോശമായെന്നായിരുന്നു സക്കർബർഗ് പറഞ്ഞത്. ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, ഇൻസ്റ്റാളേഷൻ എന്നിവയിലെ ടെക്‌നിക്കൽ റോളിൽ ഉള്ളവർക്കാണ് കൂടുതൽ ജോലി നഷ്ടമായിരിക്കുന്നത്. തുടക്കത്തിൽ നാലായിരം പേരെയാണ് പുറത്താക്കുന്നത്. സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ്, ഗ്രാഫിക്‌സ് പ്രോഗ്രാമിംഗ്, ഗെയിം പ്ലേ എന്നീ റോളുകളിൽ ഉള്ളവർക്കും ജോലി നഷ്ടമാകും.അതേസമയം പുറത്താക്കപ്പെട്ട ജീവനക്കാരുടെ ഇന്റേണൽ മെമ്മോ വഴിയാണ് അക്കാര്യം മെറ്റത്. എച്ച് ആർ ഹെഡ്…
Read Moreപ്രധാനമന്ത്രിക്ക് നേരെ ചാവേർ ആക്രമണ ഭീഷണി
തിരുവനന്തപുരം : കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരക്ഷാ ഭീഷണി. പ്രധാനമന്ത്രിക്ക് നേരെ ചാവേറാക്രമണം നടത്തുമെന്ന് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കാണ് കത്ത് വഴി ഭീഷണി സന്ദേശമെത്തിയത്. എറണാകുളം സ്വദേശി ജോസഫ് നടുമുറ്റത്തിന്റെ പേരിലാണ് കത്ത് വന്നത്. കത്ത് എഡിജിപി ഇന്റലജൻസിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ അതീവ ഗൗരവത്തോടെ പോലീസും രഹസ്യ അന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു.
Read Moreസംസ്ഥാനത്ത് ബിജെപി സഖ്യ സർക്കാർ ഭരണത്തിലെത്തുമെന്ന് സർവ്വേ
ബെംഗളുരു: സംസ്ഥാനത്ത് ഭരണത്തില്‍ വരിക സഖ്യ സര്‍ക്കാരെന്ന പ്രവചനവുമായി പീപ്പിള്‍സ് ചോയ്സ് സര്‍വ്വേ ഫലം. ബിജെപിയും ജനതാദള്‍ സെക്കുലര്‍ വിഭാഗവുമായി ചേര്‍ന്നുള്ള സഖ്യ സര്‍ക്കാരാകും കര്‍ണാടകയെ കാത്തിരിക്കുന്നതെന്നാണ് പ്രവചനം. സര്‍വേയില്‍ പങ്കെടുത്ത 35 ശതമാനം ആളുകള്‍ നിലവിലെ സര്‍ക്കാരില്‍ അതൃപ്തരാണ്. എന്നാല്‍ 52 ശതമാനം പേര്‍ നിലവിലെ സര്‍ക്കാരില്‍ തൃപ്തരും ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ വീണ്ടും വരുമെന്ന് വിലയിരുത്തുന്നവരുമാണ്. 44 ശതമാനം ആളുകളാണ് സഖ്യ സര്‍ക്കാരിനാണ് സാധ്യത കൂടുതലെന്ന് വിലയിരുത്തുന്നത്. എന്നാല്‍ 20 ശതമാനത്തോളം പേര്‍ മാത്രമാണ് കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യം അധികാരത്തിലെത്തുമെന്ന്…
Read More‘മോദിജി തന്റെ ദൈവമാണ്’ പ്രധാനമന്ത്രിയുടെ കട്ടൗട്ടിലെ വെള്ളം തുടയ്ക്കുന്ന വയോധികൻ
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കട്ടൗട്ട് തുടച്ച് വൃത്തിയാക്കുന്ന വയോധികന്റെ ചിത്രം വൈറൽ. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബെംഗളൂരുവില ദേവനഹള്ളിയിൽ നടത്താനിരുന്ന അമിത് ഷായുടെ റോഡ് ഷോ, കനത്ത മഴയെത്തുടർന്ന് റദ്ദാക്കിയിരുന്നു. എന്നാൽ അവിടെ മഴ പെയ്യുന്നതിനിടയിൽ ഒരു വൃദ്ധൻ ചെയ്ത പ്രവർത്തിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കനത്ത മഴയെ തുടർന്ന് ദേവനഹള്ളിയിലെ ഗ്രാമവാസികളെല്ലാം നനയാതിരിക്കാൻ നെട്ടോട്ടമോടുമ്പോൾ, ഒരു വൃദ്ധൻ സ്കാർഫ് ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കട്ടൗട്ടിൽ നിന്ന് വെള്ളം തുടച്ചുകളയുകയായിരുന്നു. വെള്ള ഷർട്ടും ദോത്തിയും ധരിച്ച വൃദ്ധനോട്, കട്ടൗട്ട് തുടയ്ക്കാൻ ആരെങ്കിലും…
Read Moreകോവിഡ് ആശങ്ക ഒഴിയാതെ കർണാടക ഉൾപ്പെടെ 8 സംസ്ഥാനങ്ങൾ
ബെംഗളൂരു: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജമാക്കണമെന്ന് കർണാടക ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവിശ്യപ്പെട്ടു. കർണാടകയ്ക്ക് പുറമെ കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, ഡൽഹി, ഹരിയാന, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. കേരളത്തിൽ രണ്ടായിരവും ഡൽഹി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ ആയിരത്തിന് മുകളിലാണ് പ്രതിദിന കൊവിഡ് കണക്ക്. ഈ പശ്ചാത്തലത്തിൽ നിരീക്ഷണം ശക്തമാക്കണമെന്നും പരിശോധനകൾ കൃത്യമായി നടത്തണമെന്നും നിർദ്ദേശമുണ്ട്. . കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 11,692 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 19 പേർ മരിച്ചു.…
Read Moreഎ.ഐ ക്യാമറ; നഗരത്തിൽ ദിനംപ്രതി 30000 ലേറെ നിയമലംഘനങ്ങൾ, കൂടുതൽ പിഴ ഉള്ളവരെ തേടി പോലീസ് വീട്ടിലെത്തും
ബെംഗളൂരു: കൃത്രിമ ബുദ്ധി (എ.ഐ)യുള്ള കാമറകള്‍ സ്ഥാപിച്ചതോടെ നഗരത്തിലെ നിരത്തുകളില്‍ ദിനംപ്രതി രജിസ്റ്റര്‍ ചെയ്യുന്നത് 30,000 ത്തിലേറെ ഗതാഗത നിയമ ലംഘനങ്ങള്‍. വാഹനങ്ങള്‍ കൈകാട്ടി നിര്‍ത്തിയുള്ള പോലീസിന്റെ വാഹന പരിശോധനക്കു പകരം ഇത്തരം കാമറകളാണ് നഗരറോഡുകളില്‍ നിയമലംഘനം കണ്ടെത്തുന്നതെന്ന് എ.ഡി.ജി.പി എം.എ. സലീം പറഞ്ഞു. കഴിഞ്ഞ രണ്ടു മാസത്തിനിടെ 18 ലക്ഷം ഗതാഗത നിയമലംഘന കേസുകളാണ് എ.ഐ കാമറകള്‍ കണ്ടെത്തിയത്. നിയമലംഘകര്‍ക്ക് പോലീസ് നോട്ടീസ് അയച്ചു തുടങ്ങി. കുടുതല്‍ കേസുകളുള്ളവരെ തേടി പിഴ നേരിട്ട് അടപ്പിക്കാന്‍ ട്രാഫിക് പോലീസ് വീട്ടിലെത്തും. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഈ…
Read Moreനഗരത്തിൽ നാളെ ചെറിയ പെരുന്നാൾ
ബെംഗളൂരു:ശവ്വാൽ മാസപ്പിറവി ദൃശ്യമായതിനാൽ ഏപ്രിൽ 22 നാളെ കർണാടകയിൽ ചെറിയ പെരുന്നാൾ. ഇസ്ലാം മത വിശ്വാസികൾ 30 നോമ്പുകൾ പൂർത്തീകരിച്ച് ശനിയാഴ്ച നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും.
Read Moreചുംബനം മികച്ചതാക്കാൻ നാവിന്റെ ഒരു ഭാഗം മുറിച്ച് മാറ്റി യുവതി
ആഗ്രഹം സഫലമാക്കാൻ ഏത് അറ്റം വരെയും പോകാൻ ഇന്ന് ആളുകൾ തയ്യാറാണ്. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചുംബനം മികച്ചരീതിയിലാക്കാന്‍ നാവിന്റെ ഒരു ഭാഗം മുറിച്ചുമാറ്റിയ യുവതിയുടെ വാര്‍ത്തയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുന്നത്. ഇന്‍സ്റ്റഗ്രാമില്‍ നിരവധി ഫോളോവേഴ്‌സുള്ള 22കാരി സെഹ്ലി ജി എന്നറിയപ്പെടുന്ന റോഷെല്‍ ഗാരെറ്റാണ് ചുംബനം ശരിയാവാനായി നാവിന് താഴെയുള്ള സ്‌തരം നീക്കം ചെയ്തത്. നാവിനെ വായയുടെ അടിഭാഗവുമായി ബന്ധിപ്പിക്കുന്ന ‘ലിഗ്വല്‍ ഫ്രെനുലം’ എന്ന സ്‌തരം അവര്‍ എടുത്തുകളയുകയും ഇതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ലിഗ്വല്‍ ഫ്രെനുലം ചെറുതായതിനാല്‍…
Read Moreമദ്രാസ് ഐഐടിയിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി
ചെന്നൈ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവം ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. മഹാരാഷ്ട്രയിൽ നിന്നുള്ള രണ്ടാം വർഷ കെമിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ് മരിച്ചത്. ഇതൊരു ആത്മഹത്യയാണെങ്കിൽ ഈ വർഷം മദ്രാസ് ഐഐടിയിൽ നടന്ന നാലാമത്തെ ആത്മഹത്യയായിരിക്കും ഇത്. ഈ മാസം ആദ്യം മദ്രാസ് ഐഐടിയിൽ പശ്ചിമ ബംഗാൾ സ്വദേശിയായ പിഎച്ച്ഡി വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. അതിനുമുമ്പ്, മാർച്ചിൽ ഇതേ ക്യാമ്പസിൽ മൂന്നാം വർഷ വിദ്യാർത്ഥിയും ആത്മഹത്യ ചെയ്തു. 20 വയസ്സുള്ള ഇയാൾ ആന്ധ്രാപ്രദേശ് സ്വദേശിയാണ്.…
Read More