ബെംഗളൂരു: കോലാറിൽ തനിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ബി.ജെ.പിക്കുവേണ്ടി പ്രചാരണം നടത്തിയാലും താൻ വിജയിക്കുമെന്ന് മുതിർന്ന നേതാവ് സിദ്ധരാമയ്യ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബാഗൽകോട്ടിലെ ബദാമിയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട സിദ്ധരാമയ്യ, ഇത്തവണ കേലാറിൽനിന്ന് മത്സരിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. പാർട്ടിയുടെ സ്ഥാനാർത്ഥി പട്ടിക വരുന്നതിന് മുമ്പാണ് സിദ്ധരാമയ്യയുടെ പ്രഖ്യാപനം. കഴിഞ്ഞ തവണ മത്സരിച്ച സിദ്ധരാമയ്യ മൈസൂരിലെ ചാമുണ്ഡേശ്വരിയിൽ ജെ.ഡി-എസ് നേതാവ് ജി.ടി. ദേവഗൗഡയോട് പരാജയപ്പെട്ടിരുന്നു. ചാമുണ്ഡേശ്വരിയിൽ സിദ്ധരാമയ്യയെ തോൽപ്പിക്കാൻ ബി.ജെ.പി ജെ.ഡി-എസിനെ സഹായിച്ചതുപോലെ കോലാറിലും സിദ്ധരാമയ്യയെ തോൽപ്പിക്കാൻ രാഷ്ട്രീയ കണക്കുകൂട്ടലുകൾ ആരംഭിച്ചിട്ടുണ്ട്.…
Read MoreTag: kolar
രണ്ട് പെൺകുട്ടികളെ ജീവനോടെ കത്തിച്ച് യുവതി, ഒരു കുട്ടി മരിച്ചു
ബെംഗളൂരു: ഭർത്താവുമായുള്ള വഴക്കിനെ തുടർന്ന് യുവതി രണ്ട് പെൺകുട്ടികളെ തീകൊളുത്തി. ഇതിൽ എട്ട് വയസുള്ള കുട്ടി മരണപ്പെട്ടു, ആറ് വയസുള്ള കുട്ടി ഗുരതര പൊള്ളലോടുകൂടി ആശുപത്രിയിൽ ചകിത്സയിലുമാണ്. കർണാടകയിലെ കൊലാർ ജില്ലയിലെ മുൽബാഗുലു ജില്ലയിലെ അഞ്ജനാദ്രി കുന്നിൻ ചെരിവിലാണ് സംഭവം. പലമനേരുവിന് അടുത്തുള്ള ബുസാനി കുറുബപ്പള്ളിയിൽ താമസിക്കുന്ന ജ്യോതിയാണ് തന്റെ മക്കളെ ജീവനോടെ കത്തിച്ചത്. ഭർത്താവുമായുള്ള കലഹത്തെ തുടർന്ന് വീടു വിട്ട് അഞ്ജനാദ്രി കുന്നിൻ ചെരിവിലേക്ക് ജ്യോതി രണ്ട് പെൺകുട്ടികളുമായി വരികയായിരുന്നു. പെൺകുട്ടികളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്ന് ജ്യോതി പോലീസിനോട് പറഞ്ഞു.…
Read Moreകോലാർ മണ്ഡലത്തിൽ നിന്നും മത്സരിക്കുമെന്ന് സിദ്ധരാമയ്യ
ബെംഗളൂരു: വരാനിരിക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ, നിലവിലെ സീറ്റായ ബദാമിയിൽ നിന്ന് മാറി കോലാർ മണ്ഡലത്തിൽ നിന്നും മത്സരിക്കുമെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ സിദ്ധരാമയ്യ. കോലാർ സന്ദർശനത്തിനിടെ പത്രിക സമർപ്പണ സമയത്തു മടങ്ങിവരാമെന്നു വ്യക്തമാക്കിയാണ് സിദ്ധരാമയ്യ മടങ്ങിയത്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മൈസൂരുവിലെ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്ന് പരാജയപ്പെട്ട സിദ്ധരാമയ്യ ബാഗൽക്കോട്ടിലെ ബാദാമിയിൽ നിന്നാണ് നിയമസഭയിലെത്തിയത്. ‘വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഞാൻ ഇവിടെ നിന്ന് മത്സരിക്കണമെന്ന് കോലാറിലെ നിരവധി ആളുകൾ ആഗ്രഹിക്കുന്നു. അതിനാല്, അത് സാധ്യമല്ലെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല, എനിക്ക് ഇവിടെ നിന്ന്…
Read Moreകോലാറിൽ ആർഎസ്എസ് പ്രവർത്തകന് കുത്തേറ്റു;
ബെംഗളൂരു: കോലാർ ജില്ലയിലെ മാലൂർ പട്ടണത്തിൽ വെച്ച് വ്യത്യസ്ത സമുദായത്തിൽപ്പെട്ട രണ്ട് യുവാക്കൾ തമ്മിൽ ഉടലെടുത്ത വഴക്കിനിടയിൽ കത്തികൊണ്ട് ഉള്ള ആക്രമണത്തിൽ രാഷ്ട്രീയ സ്വയം സേവക സംഘത്തിലെ ഒരു പ്രവർത്തകന്റെ ചെവിക്കും കൈയ്ക്കും പരിക്കേറ്റു. തന്നെ കൊലപ്പെടുത്താനാണ് അവർ ഉദ്ദേശിച്ചിരുന്നതെന്ന് പരിക്കേറ്റ രവികുമാർ (39) പരാതിയിൽ പറഞ്ഞു. സംഭവസ്ഥലത്ത് ബി.ജെ.പി പ്രവർത്തകർ റോഡ് ഉപരോധിക്കുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തതോടെ അൽപനേരം സംഘർഷാവസ്ഥയുണ്ടായി. ശേഷം പോലീസ് സൂപ്രണ്ട് ഡി ദേവരാജ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. രണ്ട് യുവാക്കൾ ബൈക്ക് പാർക്ക് ചെയ്യുന്നതിനെ ചൊല്ലി വഴക്കിടുകയായിരുന്നു.…
Read Moreട്രെയിനുകൾ പുനരാരംഭിക്കുന്നു.
ബെംഗളൂരു: 18 മാസത്തോളമായി കോവിഡ് -19 ലോക്ക്ഡൗൺ കാരണം സേവനം നിർത്തിയിരിക്കുകയായിരുന്ന ട്രെയിനുകൾ നവംബർ 8 മുതൽ ഈ റെയിൽവേ സ്റ്റേഷനുകളിൽ എട്ട് ഡെമു (ഡീസൽ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ്) ട്രെയിനുകൾ പുനരാരംഭിക്കുന്നതിന് റെയിൽവേ ബോർഡ് അനുമതി നൽകി. കെഐഎ ഹാൾട്ട് സ്റ്റേഷനിലും നാല് ട്രെയിനുകൾ വീതം ഉൾക്കൊള്ളിക്കും. കോലാറിനും ബംഗാർപേട്ടിനും – കോലാറിനും ബെംഗളൂരുവിനുമിടയിൽ ഓടുന്ന ട്രെയിനുകൾക്ക് കെഐഎ ഹാൾട്ട് സ്റ്റേഷനിൽ സ്റ്റോപ്പുണ്ടാകും. ഇനിപ്പറയുന്ന ഡെമു (8-കാറുകൾ) ഞായറാഴ്ച ഒഴികെ, ആഴ്ചയിൽ ആറ് ദിവസവും, വീണ്ടും പ്രവർത്തിക്കും പുനരാരംഭിക്കുന്നു തീയതി ബ്രാക്കറ്റിൽ ബെംഗളൂരു…
Read Moreബെംഗളുരുവിൽ 1-5 ക്ലാസുകൾ ആരംഭിക്കുന്നത് ദസറ അവധിക്ക് ശേഷം തീരുമാനമെന്ന് മന്ത്രി
ബെംഗളുരുവിൽ 1-5 ക്ലാസുകൾ ആരംഭിക്കുന്നത് ദസറ അവധിക്ക് ശേഷം തീരുമാനമെന്ന് മന്ത്രി ബെംഗളുരു; സംസ്ഥാനത്തെ സ്കൂളുകളിൽ 1-5 ക്ലാസുകൾ ആരംഭിക്കുന്നത് ദസറ അവധിക്ക് ശേഷം തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രി ഡോ കെ സുധാകർ. രക്ഷിതാക്കളുടെയും ആരോഗ്യരംഗത്തെ വിദഗ്ദരുടെയും അഭിപ്രായം തേടിയശേഷം മാത്രമാകും അവസാനവട്ട തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രി സഭാ യോഗത്തിന്റെ അനുമതിയോടെയാകും ഇത്. ഇലക്ട്രോണിക് സിറ്റിയിലെ റസിഡൻഷ്യൽ സ്കൂളിൽ 60 വിദ്യാർഥികൾക്കും , കോലാറിലെ സ്കൂലിൽ 12 വിദ്യാർഥികൾക്ക് കോവിഡ് ബാധിച്ചതും ആശങ്ക സൃഷ്ട്ടിച്ചിരുന്നു.
Read More