നഴ്സിംഗിന്‍റെ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസില്‍ 9 വര്‍ഷത്തിന് ശേഷം മലയാളി യുവതി ഡല്‍ഹിയില്‍ പിടിയില്‍;ആളെ കണ്ടെത്താന്‍ കഴിയാതെ 2011ല്‍ കര്‍ണാടക പോലീസ് നിര്‍ത്തിവച്ച കേസിലാണ് വഴിത്തിരിവ്;പിടിയിലായത് ഇസ്രായേലിലേക്ക് വിമാനം കയറാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍.

ബെംഗളൂരു : ഇസ്രായേലിന്റെ തലസ്ഥാനമായ ടെല്‍ അവീവിലേക്ക് യാത്ര തുടങ്ങുന്നതിന്റെ മിനിട്ടുകള്‍ക്ക് മുന്‍പ് മലയാളിയായ  ഷീല മനോജ്‌ എന്നാ ഷീല പീറ്ററിനെ ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ ഇമ്മിഗ്രഷന്‍ ഓഫീസര്‍ അറസ്റ്റ് ചെയ്തു. 2009 ല്‍ ബെംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.പ്രതിയെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ വിധാന്‍ സൌധ പോലീസ് 2011ല്‍ ഈ കേസ് അവസാനിപ്പിച്ചിരുന്നു,എന്നാല്‍ പ്രതിയുടെ പാസ്പോര്‍ട്ട്‌ വിവരങ്ങള്‍ എല്ലാ വിമാന താവളങ്ങളിലേക്കും അയച്ചിരുന്നു,അതുകൊണ്ടാണ് ഷീല പിടിക്കപ്പെട്ടത്. താന്‍ ചെയ്ത നഴ്സിംഗ് കോഴ്സിന് ആധികാരികത എല്ലാ എന്ന് മനസ്സിലാക്കിയ ഏറണാകുളം സ്വദേശിയായ ഷീല 2009 ല്‍ നഴ്സിംഗ്…

Read More
Click Here to Follow Us