ബെംഗളൂരു: കർണാടകയുടെ അതിർത്തി ജില്ലകളിൽ വാരാന്ത്യ കർഫ്യൂ നിലനിൽക്കുന്നതിനാൽ ശനി, ഞായർ ദിവസങ്ങളിൽ അതിർത്തി പങ്കിടുന്ന ജില്ലകളിൽ കേരളത്തിൽ നിന്നും തിരിച്ചുമുള്ള യാത്ര തടസ്സപ്പെടും. കുടക്, ദക്ഷിണ കന്നഡ, മൈസൂരു, ചാമരാജ് നഗർ ജില്ലകളിൽ ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ കർശനമായതിനാലാണ് യാത്ര തടസ്സപ്പെടുന്നത്. തിങ്കളാഴ്ച പുലർച്ചെ അഞ്ചു വരെയാണ് കർഫ്യൂ. കേരളത്തിൽ നിന്നു വരുന്നയാത്രക്കാരെ നിയന്ത്രിക്കാനാണ് അതിർത്തി ജില്ലകളിൽ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തിയിട്ടുള്ളത്. പക്ഷെ, ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കു പോകുന്നവരെ കുടക് ജില്ലയിലൂടെ കടത്തി വിടാത്തതിനാൽ കേരളത്തിലേക്കുള്ള യാത്രയും തടസ്സപ്പെടും. കഴിഞ്ഞ ശനിയാഴ്ച ബെംഗളൂരുവിൽ…
Read MoreTag: kerala karnataka travel
അതിർത്തി ജില്ലകളിലെ വാരാന്ത്യ കർഫ്യൂ; നിരവധി മലയാളികൾ കുടുങ്ങി, അതിർത്തിൽ എത്തിയവരെ തിരിച്ചയച്ചു
ബെംഗളൂരു: കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് കർണാടക സർക്കാർ അതിർത്തി ജില്ലകളിൽ ഏർപ്പെടുത്തിയ വാരാന്ത്യ കർഫ്യൂ നിരവധി മലയാളികളെ വലച്ചു. കുടക്, ദക്ഷിണ കന്നഡ, മൈസൂരു, ചാമരാജ് നഗർ ജില്ലകളിലാണ് സർക്കാർ വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചത്. ശനിയാഴ്ച കണ്ണൂരിൽ നിന്ന് കുടക് മാക്കൂട്ടം ചുരം വഴി കർണാടകത്തിലേക്ക് യാത്ര ചെയ്ത യാത്രക്കാരെ കർണാടക അതിർത്തിയിൽ തടഞ്ഞ് നിർത്തി തിരിച്ചയച്ചു. തിങ്കളാഴ്ച പുലർച്ചെ 5 മാണി വരെയാണ് കർഫ്യൂ എന്നതിനാൽ ഇന്നും അതിർത്തിയിൽ വാഹനങ്ങളെ തടയും. അടിയന്തര ചികിത്സാ ആവശ്യങ്ങൾക്ക് പോയവരെയും മറ്റു…
Read Moreകേരള – കർണാടക അതിർത്തികളിലെ ഇടറോഡുകൾ മണ്ണിട്ടടക്കുന്നു; രാത്രി കാല കർഫ്യൂവും വാരാന്ത്യ കർഫ്യൂവും ഇന്ന് മുതൽ.
ബെംഗളൂരു: കേരളത്തിൽ നിന്ന് കർണാടകയിലേക്ക് യാത്ര ചെയ്യുന്നവർക്ക് കടുത്ത നിയന്ത്രണങ്ങളുമായി കര്‍ണാടക. ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ആരെയും കേരളത്തിൽ നിന്ന് കർണാടകയിലേക്ക് പ്രവേശിപ്പിക്കില്ല. ഇരു സംസ്ഥാനങ്ങൾക്കുമിടയിലുള്ള ഇട റോഡുകളില്‍ മണ്ണിട്ടും കുഴിയെടുത്തും ഇതുവഴിയുള്ള വാഹന ഗതാഗതം നിയന്ത്രിക്കാനാണ് പുതിയ തീരുമാനം. സുള്ള്യ, പുത്തൂര്‍ അതിർത്തിയിൽ കുഴിയെടുത്ത് ഗതാഗതം തടയും. അതിര്‍ത്തികളില്‍ ശക്തമായ പരിശോധന നടത്താനും കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. കേരളവുമായും മഹാരാഷ്ട്രയുമായും അതിർത്തി പങ്കിടുന്ന ജില്ലകളിൽ ശനിയും ഞയറാഴ്ചയും സമ്പൂർണ്ണ കർഫ്യൂ ആയിരിക്കും, ബെംഗ്ലൂരുവിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാനമൊട്ടാകെ രാത്രി…
Read Moreഅതിർത്തിയിൽ പരിശോധനകൾ ശക്തമാക്കി തമിഴ്നാടും കർണാടകയും
ബെംഗളൂരു: കേരളാ അതിർത്തികളിൽ ആർ.ടി.പി.സി.ആർ പരിശോധന കർശനമാക്കി തമിഴ്നാടും കർണാടകയും. 72 മണിക്കൂറിൽ കുറയാത്ത ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നുള്ള ഉത്തരവ്, തിങ്കളാഴ്ച മുതൽ തമിഴ്നാട് നിർബന്ധമാക്കി. കൂടുതൽ പൊലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ത്തരെ ഇതിനായി അതിർത്തിയിൽ വിന്യസിച്ചു. തമിഴ്നാട് കൊവിഡ് പോർട്ടലിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാരുടെ രജിസ്ട്രേഷനും നിർബന്ധമാക്കി. വാളയാറിന് പുറമെ ഗോപാലപുരം, വേലന്താവളം, നടുപ്പുണ്ണി, മീനാക്ഷീപുരം, ഗോവിന്ദാപുരം, ആനക്കട്ടി ചെക്പോസ്റ്റുകളിലും ഇന്ന് മുതൽ പരിശോധന കർശനമാക്കി. അതിർത്തിയിൽ കേരളവും പരിശോധന കർശനമാക്കിയിട്ടുണ്ട്. വാളയാറിൽ ഇ-പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്.…
Read Moreകേരള – കർണാടക അതിർത്തിയിൽ കേരളത്തിന്റെ ആർ.ടി.പി.സി.ആർ മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റ് സജ്ജം
ബെംഗളൂരു: കാസറഗോഡ് – മംഗലാപുരം അതിർത്തിയായ തലപ്പാടിയിൽ കൊവിഡ് പരിശോധനയ്ക്കായി ഇന്നു മുതൽ കേരളം സൗകര്യമൊരുക്കി. സ്പൈസ് ഹെൽത്തുമായി ചേർന്ന് ആർ.ടി.പി.സി.ആർ. മൊബൈൽ ടെസ്റ്റിങ് യൂണിറ്റാണ് ഒരുക്കുന്നത്. തലപ്പാടിയിൽ കർണാടക ഒരുക്കിയിരിക്കുന്ന കൊവിഡ് പരിശോധന കേന്ദ്രം ഇന്നലെ തകളിക്കാമായി അടച്ചിരുന്നു. ആയതിനാൽ ഉടനടി മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റ് ആരംഭിക്കാൻ തീരുമാനമെടുത്തത് എന്ന് കാസർഗോഡ് ജില്ലാ കളക്ടർ അറിയിച്ചു. തലപ്പാടിയിലും വാളയാറിലും അതാത് സംസ്ഥാന പൊലീസിന്റെ പരിശേധന ശക്തമാണ്. കർണാടകത്തിലേക്കു യാത്ര തിരിക്കുന്ന കെ.എസ്.ആർ.ടി.സി. സർവീസ് തലപ്പാടി അതിർത്തി വരെ മാത്രമേ ഓടുകയുള്ളു. അവിടെ നിന്ന്…
Read Moreഅതിർത്തികളിൽ പരിശോധന ശക്തം; ആർ.ടി.പി.സി.ആർ ഇല്ലാത്തവരെ കടത്തിവിടുന്നില്ല
ബെംഗളൂരു: കേരളത്തിൽ നിന്ന് കര്‍ണാടകയിലേക്കും തമിഴ്നാടിലേക്കുമുള്ള അതിർത്തികളിൽ പരിശോധന കർശനമാക്കി കർണാടക . 72 മണിക്കൂറിൽ കുറയാത്ത ആർ.ടി.പി.സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ അതിർത്തി കടത്തി വിടുകയുള്ളു. കർണാടകയിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് മാത്രം ഇളവുകൾ അനുവദിച്ചിട്ടുണ്ട്. ആർ.ടി.പി.സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ രണ്ട് ഡോസ് വാക്സിൻ എടുത്തവർ ആണെങ്കിൽ കൂടെയും അതിർത്തി കടക്കാൻ അനുവദിക്കുന്നതല്ല. കാസറഗോഡ് – മംഗലാപുരം അതിർത്തിയിലെ തലപ്പാടിയിലുള്ള കൊവിഡ് പരിശോധന കേന്ദ്രത്തിൽ പരിശോധനക്കായുള്ള നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. കുറച്ചു ദിവസങ്ങളായി കേരളത്തിൽ കൊവിഡ് വ്യാപനം…
Read Moreകേരളത്തിൽ നിന്നും ബെംഗളുരുവിലേക്ക് യാത്ര ചെയ്യുന്നവർക്കുള്ള കെ.എസ്.ആർ.ടി.സിയുടെ അറിയിപ്പ്
ബെംഗളൂരു: കർണ്ണാടക സർക്കാർ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് 72 മണിയ്ക്കൂറിനുള്ളിൽ പരിശോധിച്ച ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.ആഗസ്റ്റ് 1 മുതൽ യാത്രക്കാർ നിർബന്ധമായും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് യാത്രയിൽ കൈവശം കരുതണം. കേരളത്തിൽ നിന്നും കർണ്ണാടകയിലേക്ക് യാത്ര ചെയ്യുന്നവർക്ക് കർണ്ണാടകയിൽ എത്തുന്നതിന് 72 മണിയ്ക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ കെഎസ്ആർടിസി ബസ്സുകളിൽ കർണ്ണാടകത്തിലേക്ക് യാത്ര ചെയ്യുന്നവർ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് യാത്രാസമയത്ത് കൈയ്യിൽ കരുതേണ്ടതും ജീവനക്കാർ ആവശ്യപ്പെടുമ്പോൾ പരിശോധനയ്ക്ക് നൽകേണ്ടതുമാണ്. നേരത്തെ ഒരു ഡോസ് വാക്സിൻ എടുത്തവർക്ക് പോലും കർണാടകത്തിലേക്ക്…
Read Moreപയ്യന്നൂർ -ബെംഗളൂരു കെ.എസ്.ആർ.ടി.സി സർവീസ് ഓഗസ്ററ് ഒന്നിന് പുനരാരംഭിക്കും
ബെംഗളൂരു: ലോക്ക്ഡൗൺ കാരണം മുടങ്ങിക്കിടന്ന പയ്യന്നൂർ – ബെംഗളൂരു കെ.എസ്.ആർ.ടി.സി സർവീസ് ഓഗസ്ററ് ഒന്ന് മുതൽ പുനരാരംഭിക്കുന്നു. പയ്യന്നൂര്‍ – ചെറുപുഴ – ആലക്കോട്- ഇരിട്ടി മൈസൂർ വഴി ബംഗളുരുവിൽ എത്തിച്ചേരുന്ന കേരള ആര്.ടി.സി സര്‍വ്വീസ് ആണ് ഓഗസ്റ്റ് ഒന്നിന് പുനരാംഭിക്കുന്നത്. ഓണ്‍ലെെന്‍ റിസര്‍വേഷന്‍ ആരംഭിച്ചു കഴിഞ്ഞു. 6 മണിക്ക് പയ്യന്നൂരില്‍ നിന്ന് സര്‍വ്വീസ് ആരംഭിച്ച് ചെറുപുഴ 6.45, ആലക്കോട് 7.15, കറുവഞ്ചാൽ, നടുവിൽ ചെമ്പേരി, പയ്യാവൂർ, ഇരിട്ടി, വീരാജ്പേട്ട, ഗോണിക്കുപ്പ, ഹുൻസൂർ, മൈസൂർ മാണ്ഡ്യ വഴി ബാംഗ്ലൂരില്‍ എത്തിചേരും. ടിക്കറ്റ് ബുക്കിങ്ങിന് https://online.keralartc.com…
Read Moreകേരളത്തിലെ കോവിഡ് കണക്കുകളിലെ വർധന; നിയന്ത്രണങ്ങൾ കടുപ്പിച്ചു കർണാടക
ബെംഗളൂരു: കേരളത്തില്‍ കോവിഡ് വ്യാപനം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ അതിര്‍ത്തിയില്‍ നിയന്ത്രണങ്ങൾ കടുപ്പിച്ചു കര്‍ണാടക. ഏഴ് പുതിയ ചെക്ക്പോസ്റ്റുകള്‍ കൂടി സ്ഥാപിച്ചു. നിലിവില്‍ ദേശീയപാത 66 ലെ കാസറഗോഡ് – മംഗലാപുരം അതിർത്തിയിലെ തലപ്പാടിയിലാണ് പ്രധാന ചെക്ക്പോസ്റ്റ്. ഇതിനു പുറമെ മംഗളൂരുവിലെ രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍, അതിര്‍ത്തി പങ്കിടുന്ന കാസര്‍ഗോഡ് ജില്ലയിലെ അഞ്ച് റോഡുകളിലും കർണാടകം പുതിയ ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ചു. പൊലീസും ആരോഗ്യ പ്രവര്‍ത്തകരുമടങ്ങുന്ന സംഘം എല്ലാ ചെക്ക്പോസ്റ്റുകളില്‍ ഉണ്ടാകും. കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ആദ്യ ഡോസ് വാക്സിൻ സെര്ടിഫിക്കറ്റോ ഇല്ലാത്തവർക്ക്…
Read Moreകേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും യാത്ര ചെയ്യാൻ നിലവിൽ ഉള്ള മാർഗനിർദ്ദേശങ്ങൾ എന്തെല്ലാമാണ്? ഏതൊക്കെ രേഖകൾ കയ്യിൽ കരുതണം?
ബെംഗളൂരു: ലോക്ക്ഡൌൺ തുടങ്ങിയതിനു ശേഷം കേരള കർണാടക അന്തർ സംസ്ഥാന യാത്രകളിൽ നിരവധി തടസങ്ങൾ യാത്രക്കാർ നേരിട്ടിരുന്നു. ഇപ്പോൾ യാത്രാ സംവിധാനങ്ങൾ വീണ്ടും തുടങ്ങിയെങ്കിലും പലർക്കും നിലനിൽക്കുന്ന സംശയങ്ങൾ ആണ് യാത്രക്ക് ആവശ്യമായ രേഖകൾ എന്തൊക്കെ എന്നുള്ളത്. സ്വന്തമായി വാഹനം ഉള്ളവർക്കോ അല്ലെങ്കിൽ ടാക്സി, അന്തർസംസ്ഥാന ബസുകൾ, ട്രെയിൻ , വിമാന മാർഗ്ഗവും ബെംഗളൂരുവിൽ എത്താം. കർണാടകയിലേക്ക് വരുന്നവർക്ക് 48 മണിക്കൂറിനുള്ളിൽ പരിശോധിച്ച ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കുറഞ്ഞത് ഒരു ഡോസ് കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്ത സർട്ടിഫിക്കറ്റ് മാത്രം മതിയാകും. ഈ രേഖകൾ…
Read More