ബെംഗളൂരു: ദിനംപ്രതി കോവിഡ് കേസുകൾ കൂടിവരുന്ന, കേരളവുമായി അതിർത്തി പങ്കിടുന്ന ജില്ലകൾ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സന്ദർശിച്ചു. തിങ്കളാഴ്ച ഉച്ചക്ക് മൈസൂരുവിലെത്തിയ മുഖ്യമന്ത്രി ജില്ലാ ഭരണകൂടവുമായി നിലവിലെ കോവിഡ് സാഹചര്യത്തെക്കുറിച്ച് ചർച്ച ചെയ്തു. കേരളവുമായി അതിർത്തിപങ്കിടുന്ന ജില്ലകളിൽ പരിശോധന കർശനമാക്കാനും നിർദേശം നൽകി. കേരളവുമായി അതിർത്തിപങ്കിടുന്ന മറ്റു ജില്ലകളും അദ്ദേഹം സന്ദർശിച്ചു. ഇന്ത്യയിൽ കോവിഡ്വ്യാപനം ഏറ്റവും രൂക്ഷമായ കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും സംസ്ഥാനത്തേക്ക് രോഗവ്യാപനം ഉണ്ടാകാതിരിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചു വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി ഇരു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന…
Read More