തമിഴ്നാടിനു കാവേരി വെള്ളം വിട്ടുകൊടുക്കാതിരിക്കാൻ കഴിയില്ല

മൈസൂരു : കാവേരി നദീജല പ്രശ്നം സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കേ തമിഴ്നാടിനു വെള്ളം വിട്ടുകൊടുക്കാതിരിക്കാൻ കഴിയില്ലെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ. കാവേരിയുടെ നാല് അണക്കെട്ടുകളിലായി 45 ടിഎംസി അടി വെള്ളമാണുള്ളത്. ഇതിൽ 12 ടിഎംസി അടി ജലമാണു തമിഴ്നാടിന് ഈ വർഷകാലത്തു നൽകിയത്. വെള്ളം വിട്ടുകൊടുക്കാതിരുന്നാൽ കടുത്ത കോടതിയലക്ഷ്യമാകുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. സെക്കൻഡിൽ 2000 ക്യൂബിക് അടി വീതം വെള്ളം തമിഴ്നാടിനു വിട്ടുകൊടുക്കാനാണു സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്. കെആർഎസ്, ഹേമാവതി, ഹാരംഗി, കബനി അണക്കെട്ടുകളിലേക്ക് ഒഴുക്കു കൂടിയ സാഹചര്യത്തിലാണ് ഇന്നലെ മുതൽ കാവേരി തടത്തിലെ കർഷകർക്കു…

Read More
Click Here to Follow Us