ബെംഗളൂരു: കർണാടക സെക്കൻഡറി വിദ്യാഭ്യാസ പരീക്ഷാ ബോർഡ് നടത്തിയ പത്താം ക്ലാസ് പരീക്ഷാഫലം ഇന്നലെ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് എസ് എസ് എൽ സി പരീക്ഷയിൽ എക്കാലത്തെയും ഉയർന്ന വിജയശതമാനമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ആൾമാറാട്ടത്തിന് ഡിബാർ ചെയ്ത ഒരു വിദ്യാർത്ഥി ഒഴികെ, പരീക്ഷ എഴുതിയ 8,71,443 വിദ്യാർത്ഥികളും ഈ വർഷം വിജയിച്ചു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം ആൺകുട്ടികൾ പെൺകുട്ടികളേക്കാൾ അല്പം മികച്ച പ്രകടനം കാഴ്ചവച്ചു. പരീക്ഷയെഴുതിയ ആൺകുട്ടികളിൽ ഒരു വിദ്യാർത്ഥി പോലും പരാജയപ്പെടാതെ 100% വിജയശതമാനം നേടി. പെൺകുട്ടികളിൽ 99.99 ശതമാനമാണ് വിജയശതമാനം. പുതിയ കർണാടക പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി…
Read More