ബെംഗളൂരു: കോവിഡ് രണ്ടാം തരംഗം സംസ്ഥാനത്തിന്റെ പല മേഖലകളെയും പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിൽ, ജില്ലാ പഞ്ചായത്തുകളിലേക്കും താലൂക്ക് പഞ്ചായത്തുകളിലേക്കും ഉള്ള തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ കർണാടക സർക്കാർ ഒരുങ്ങുന്നു. സംസ്ഥാന മന്ത്രിസഭ ഇതേക്കുറിച്ച് ചർച്ച ചെയ്യുമെന്നും തീരുമാനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്നും ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രി കെ എസ് ഈശ്വരപ്പ പറഞ്ഞു. “കോവിഡ് 19 സ്ഥിതിഗതികൾ കാരണം ജില്ലാ പഞ്ചായത്തുകളിലേക്കും താലൂക്ക് പഞ്ചായത്തുകളിലേക്കും ഉള്ള തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ ഉദ്യോഗസ്ഥർക്കിടയിൽ പൊതുവായ അഭിപ്രായമുണ്ട്. ഞങ്ങൾ ഇപ്പോൾ ഇത് നടത്തുകയാണെങ്കിൽ 3.5 കോടിയിലധികം ആളുകൾ അതിന്റെ (വോട്ടെടുപ്പ്) ഭാഗമാകേണ്ടിവരും“, എന്ന് ഈശ്വരപ്പ ബെംഗളൂരുവിൽ…
Read More