മതപരിവർത്തനം സമൂഹത്തിന് നല്ലതല്ല; നിയമസഭാ സമ്മേളനത്തിൽ മതപരിവർത്തന വിരുദ്ധ ബിൽ കൊണ്ടുവരുമെന്ന് സൂചന നൽകി മുഖ്യമന്ത്രി

ബെംഗളൂരു : മതപരിവർത്തന വിരുദ്ധ ബില്ലിന്റെ കരട് സംസ്ഥാന മന്ത്രിസഭ അംഗീകരിക്കുമെന്നും ബെലഗാവിയിൽ നടക്കുന്ന നിയമസഭയുടെ ശീതകാല സമ്മേളനത്തിൽ ഇത് അവതരിപ്പിച്ചേക്കുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഞായറാഴ്ച സൂചന നൽകി. ഡിസംബർ 13ന് ആരംഭിക്കുന്ന ബെലഗാവി നിയമസഭാ സമ്മേളനത്തിൽ മന്ത്രിസഭായോഗം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. “ഭൂരിപക്ഷം ആളുകളും മതപരിവർത്തനം നിരോധിക്കാൻ ആഗ്രഹിക്കുന്നു. നിയമവകുപ്പ് അത് (കരട് ബിൽ) അവലോകനം ചെയ്യുകയാണ്. അവലോകനത്തിന് ശേഷം മന്ത്രിസഭാ യോഗത്തിൽ അനുമതി നൽകുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. മതപരിവർത്തനം സമൂഹത്തിന് നല്ലതല്ലെന്ന് അവകാശപ്പെട്ട മുഖ്യമന്ത്രി, അധഃസ്ഥിതരായ ജനങ്ങൾ അതിന് വശംവദരാകരുതെന്നും…

Read More
Click Here to Follow Us