വ്യാജ നോട്ടുകളുമായി യുവതി പിടിയിൽ

ബെംഗളൂരു: ബാങ്കിൽ എത്തി കള്ളനോട്ട് കൈമാറാൻ ശ്രമിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തിൽ ബ്യൂട്ടി പാർലർ നടത്തുന്ന ഷീല എന്ന യുവതിയാണ് ജയനഗറിൽ നിന്ന് അറസ്റ്റിലായത്. കർണാടക ബാങ്കിൽ എത്തിയ ഇവർ 100 രൂപയുടെ 117 നോട്ടുകൾ നൽകി പകരം പുതിയ നോട്ടുകൾ ആവശ്യപ്പെടുകയായിരുന്നു. സംശയം തോന്നിയ ഉദ്യോഗസ്ഥർ നോട്ടുകൾ പരിശോധിച്ചപ്പോൾ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. ഉടൻ പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. തുടർന്നാണ് പോലീസ് എത്തി യുവതിയെ അറസ്റ്റ് ചെയ്തത്.

Read More
Click Here to Follow Us