ബെംഗളൂരു: അഭിമുഖത്തിനിടെ അശ്ലീല ചോദ്യം ചോദിച്ച യൂട്യൂബര്‍ക്കെതിരെ പരാതിയുമായി കന്നട നടി രംഗത്ത് . കന്നട ചിത്രം ‘പെന്റഗണി’നെ താരമാണ് സുശാന്‍ എന്ന യൂട്യൂബര്‍ക്കെതിരെ മല്ലിശ്വരം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. അഭിമുഖത്തിനിടെ അശ്ലീല ചിത്രങ്ങളില്‍ അഭിനയിക്കുമോ എന്നായിരുന്നു യൂട്യൂബറുടെ ചോദ്യം. ഇന്റര്‍വ്യൂവര്‍ ആണെന്ന് കരുതി എന്തും ചോദിക്കാമെന്ന രീതിയിൽ അവതാരകൻ പെരുമാറിയെന്ന് നടി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. താന്‍ വളരെ കഷ്ടപ്പെട്ടാണ് സിനിമയില്‍ എത്തിയത്. വളരെ ചെറിയ റോളുകൾ ചെയ്താണ് ഇവിടെ വരെ എത്തിയത്. ഇത്തരം ഒരു ചോദ്യം അയാള്‍ എന്ത്…
Read MoreTag: kannada actress
നടിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം, മേക്കപ്പ് ആർട്ടിസ്റ്റ് അറസ്റ്റിൽ
ബെംഗളൂരു: സമൂഹമാധ്യമങ്ങളിലൂടെ നഗ്നചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി നടിയിൽ നിന്ന് 30 ലക്ഷം രൂപ തട്ടാൻ ശ്രമിച്ച മേക്കപ്പ് ആർട്ടിസ്റ്റ് അറസ്റ്റിൽ. ഹെബ്ബാൾ സ്വദേശി മഹന്തേഷാണ് അറസ്റ്റിലായത് . കന്നഡ നടിയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒടുവിൽ നടിയുടെ മേക്കപ്പ്മാൻ അറസ്റ്റിൽ ആവുകയായിരുന്നു. നടിയുടെ ഫോണിൽ നിന്നാണ് ഇവരുടെ ചിത്രങ്ങളും വിഡിയോകളും മഹന്തേഷ് ചോർത്തിയത്. പിന്നാലെ അജ്ഞാത നമ്പറിൽ നിന്ന് നടിയ്ക്ക് ഭീഷണി സന്ദേശം അയച്ചു. നടി ഇത് ഗൗരവത്തിലെടുത്തില്ലെങ്കിലും നഗ്നചിത്രങ്ങളിൽ ചിലത് ഈ നമ്പറിൽ നിന്ന് ലഭിച്ചതോടെയാണ് പോലീസിൽ പരാതിപ്പെട്ടത്. പോലീസ്…
Read Moreനടിയുടെ ബാങ്ക് അക്കൗണ്ടിൽ തിരിമറി നടത്തിയതിനെതിരെ കേസ്
ബെംഗളൂരു: ഭർത്താവും ഭർതൃപിതാവും ചേർന്ന് തന്റെ ബാങ്കിൽ തിരിമറി നടത്തിയെന്ന ആരോപണവുമായി കന്നഡനടി ചൈത്ര ഹള്ളിക്കേരി പോലീസിൽ പരാതി നൽകി. തന്റെ അക്കൗണ്ട് ഉപയോഗിച്ച് ഇരുവരും സ്വർണ വായ്പ എടുത്തതാണ് നടിയെ ചൊടിപ്പിച്ചത്. ബാങ്ക് മാനേജരും ഇതിന് കൂട്ട് നിന്നതായി പരാതിയിൽ പറയുന്നു. മൈസൂർ ജയലക്ഷ്മിപുരം പോലീസ് ആണ് കേസ് എടുത്തിരിക്കുന്നത്. ഇതിന്മു ൻപും ഭർത്താവ് തന്നെ ശാരീരികമായി ഉപദ്രവിക്കുന്നു എന്ന് കാട്ടി നടി പോലീസിൽ പരാതി നൽകിയിരുന്നു.
Read Moreകന്നഡ നടി ഭാർഗവി നാരായൺ അന്തരിച്ചു
ബെംഗളൂരു : മുതിർന്ന കന്നഡ നടി ഭാർഗവി നാരായൺ തിങ്കളാഴ്ച ജയനഗറിലെ വസതിയിൽ അന്തരിച്ചു. 84 വയസ്സായിരുന്നു. ഭാർഗവി 600-ലധികം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട് കൂടാതെ നിരവധി കന്നഡ ടെലിവിഷൻ സീരിയലുകളിലും സിനിമകളിലും പ്രവർത്തിച്ചിട്ടുണ്ട്. വാർദ്ധക്യ സഹജമായ പ്രശ്‌നങ്ങൾ അലട്ടിയിരുന്ന അവർ തിങ്കളാഴ്ച വൈകിട്ട് 7.30 ഓടെയാണ് അന്ത്യം സംഭവിക്കുന്നത്. മുതിർന്ന നടൻ പ്രകാശ് ബെലവാടിയുടെ അമ്മ കൂടിയായിരുന്നു ഭാർഗവി. സാഹിത്യ അക്കാദമി അവാർഡ് നേടിയിട്ടുണ്ട്.
Read More