മൈസൂരു: കെ.ആർ.എസ്, കബനി അണക്കെട്ടുകൾ നിറഞ്ഞതിനെ തുടർന്ന്, ജലം സമൃദ്ധമായി നൽകിയതിനു നന്ദിയർപ്പിച്ചുകൊണ്ടുള്ള പരമ്പരാഗത ചടങ്ങായ ബാഗിന പൂജ നടത്തി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. മൈസുരുവിൽ നിന്ന് ഹെലികോപ്റ്ററിൽ രാവിലെ 11 ന് ആദ്യം എച്ച്ഡി കോട്ടയിലെ കബനി അണക്കെട്ടിൽ എത്തിയ മുഖ്യമന്ത്രി ബാഗിന പൂജ നടത്തിയശേഷം ഉച്ചയോടെ ശ്രീരംഗപട്ടണയിലെ കെ.ആർ.എസ്. അണക്കെട്ടിൽ എത്തുകയായിരുന്നു. തുടർന്ന് കാവേരി ദേവിയുടെ പ്രതിമയിൽ പൂജ നടത്തിയശേഷമാണ് ബാഗിന പൂജ ചടങ്ങുകൾ നടത്തിയത്. മന്ത്രിമാരായ ഗോവിന്ദ് എം. കർജോൽ കെ.സി. നാരായണഗൗഡ, എസ്. ടി. സോമശേഖർ, എംപിമാരായ പ്രതാപ്…
Read More