അനുഗ്രഹിക്കാൻ മോദി ദൈവമൊന്നുമല്ലല്ലോ? നദ്ദയെ വിമർശിച്ച് സിദ്ധരാമയ്യ

ബെംഗളൂരു: മോദിജിയുടെ അനുഗ്രഹത്തിൽ നിന്ന് കർണാടക ഒഴിവാകാതിരിക്കാൻ താമരക്ക് വോട്ടുചെയ്യണമെന്ന് ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി.നദ്ദയുടെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് നേതാവ് സിദ്ധരാമയ്യ രംഗത്ത്. ആരെയെങ്കിലും അനുഗ്രഹിക്കാൻ മോദി ദൈവമൊന്നുമല്ലല്ലോ എന്ന് സിദ്ധരാമയ്യ ട്വിറ്ററിൽ കുറിച്ചു. ‘ജനാധിപത്യത്തിൽ സ്ഥാനാർത്ഥികളുടെ വിധിയും തങ്ങളെ ആര് പ്രതിനിധാനം ചെയ്യണമെന്നതുമൊക്കെ ജനം തീരുമാനിക്കും. ആരെയെങ്കിലും അനുഗ്രഹിക്കാൻ നരേന്ദ്ര മോദി ദൈവമൊന്നുമല്ല’-സിദ്ധരാമയ്യയുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു. കർണാടകക്കുമേൽ നരേന്ദ്ര മോദിയുടെ അനുഗ്രഹമുണ്ടാകണമെന്ന ജെ.പി. നഡ്ഡയുടെ പ്രസ്താവനയെ ശക്തമായി അപലപിക്കുന്നുവെന്ന് മറ്റൊരു ട്വീറ്റിൽ സിദ്ധരാമയ്യ കുറിച്ചു. ജനാധിപത്യത്തെക്കുറിച്ചുള്ള മതിയായ പാഠങ്ങൾ ആവശ്യമാണെന്നാണ് തോന്നുന്നതെന്നും…

Read More

മുഖ്യമന്ത്രിയും നദ്ദയുമായി ചർച്ച നടത്തി

ബെംഗളൂരു : ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും 35 മിനിറ്റോളം ചർച്ച നടത്തി. രണ്ടു ദിവസത്തെ സന്ദർശനത്തിനിടെ നദ്ദ താമസിക്കുന്ന സ്വകാര്യ റിസോർട്ടിൽ വച്ചാണ് ഇരുവരും തമ്മിൽ ചർച്ച നടത്തിയത്. സംസ്ഥാനത്തെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ചും മന്ത്രിസഭാ വികസനത്തെക്കുറിച്ചും ചർച്ചകൾ നടന്നതായി വൃത്തങ്ങൾ അറിയിച്ചു. അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ മന്ത്രിസഭാ വികസനത്തിന് ബൊമ്മൈ അനുമതി നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി വൃത്തങ്ങൾ അറിയിച്ചു. ശുദ്ധമായ കൈകൾ തിരഞ്ഞെടുക്കാൻ നദ്ദ മുഖ്യമന്ത്രിയോട് പറഞ്ഞതായി പറയപ്പെടുന്നു. കിംവദന്തികൾ പ്രചരിപ്പിച്ച് സർക്കാരിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്നവരുടെ വിശദാംശങ്ങളും തേടിയതായി…

Read More

തിരഞ്ഞെടുപ്പിൽ രാജ്യത്തിന്റെ മുന്നേറ്റത്തിനായി പ്രവർത്തിക്കുക ; ജെ പി നഡ്ഡ

ബെംഗളൂരു: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ രാജ്യത്തിന്റെ മുന്നേറ്റത്തിനായി മാറ്റത്തിന്റെ ഉപകരണങ്ങളാകാൻ ബിജെപി പ്രവർത്തകരോട് ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ. വിജയനഗറിൽ നടന്ന ബിജെപി സംസ്ഥാന നിർവാഹക സമിതി യോഗത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യമാണ് ഒന്നാം സ്ഥാനത്ത്, പാർട്ടി പിന്നെ. വ്യക്തി അവസാനമേ വരുന്നുള്ളൂ. നേതാക്കൾ കസേരയ്ക്കു പിന്നാലെ പോകാനല്ല, സമൂഹത്തിൽ മാറ്റമുണ്ടാക്കാനാണ് ശ്രമിക്കേണ്ടത്. കേന്ദ്ര സർക്കാർ നടപ്പാക്കിയ ജനോപകാര പദ്ധതികളെ കുറിച്ചുള്ള വിവരങ്ങൾ കർണാടകയിലെ ജനങ്ങളിലെത്തിക്കാനും നേതാക്കളോടും അണികളോടും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുൻ മുഖ്യമന്ത്രി യെഡിയൂരപ്പയുടെയും ആശീർവാദത്തോടെ…

Read More
Click Here to Follow Us