കോഴിക്കോട് : കൂടത്തായി കൂട്ടക്കൊല കേസ് പ്രതി പൊന്നമറ്റം ജോളിയമ്മ ജോസഫ് വിചാരണ കോടതിയിൽ നൽകിയ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണനക്കും. കൊല്ലപ്പെട്ട പൊന്നാമറ്റത്തില്‍ ടോം തോമസ്, അന്നമ്മ, ആല്ഫൈന്, മഞ്ചാടിയില്‍ മാത്യു എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കൂടുതല്‍ തെളിവുകള്‍ക്കായി ഹൈദരാബാദിലെ കേന്ദ്ര ഫോറന്‍സിക് ലാബിലേക്കയക്കണമെന്ന പ്രോസിക്യൂഷന് ഹർജിയിലും കോടതി ഇന്ന് വിധി പറയും. കൂട്ടക്കൊലക്കേസില്‍ വിചാരണ നടപടികളുടെ ഭാഗമായി കുറ്റപത്രം വായിച്ച് കേള്‍പ്പിക്കുന്നതിന്റെ മുന്നോടിയായ പ്രാരംഭ വാദം ഏപ്രില്‍ ഒന്നിന് കേള്‍ക്കാനും കോടതി തീരുമാനിച്ചിട്ടുണ്ട്. ജോളി മുൻപ് നൽകിയ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു.
Read More