ബെംഗളൂരു: പാതയിലെ തിരക്ക് കുറയ്ക്കുന്നതിന് പരിഹാരമായി ജെസി റോഡിനെ കസ്തൂർബ റോഡുമായി ബന്ധിപ്പിക്കുന്ന മേൽപ്പാലം നിർമ്മിക്കാനുള്ള നിർദ്ദേശം ബിബിഎംപി പുനരുജ്ജീവിപ്പിച്ചു. നഗരത്തിന്റെ തെക്കൻ ഭാഗങ്ങളിൽ താമസിക്കുന്നവർക്ക് സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റ് ഏരിയയിൽ എത്തുന്നതിനുള്ള ഒരു നിർണായക ലിങ്കാണ് ജെസി റോഡ്. മേൽപ്പാലത്തിനായുള്ള നിർദ്ദേശം ശക്തമാക്കുകയാണെന്നും അത് സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെയും പൗരന്മാരുടെയും അഭ്യർത്ഥനയെ തുടർന്നാണ് പദ്ധതി നിർദ്ദേശം പുനരുജ്ജീവിപ്പിച്ചതെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. മിനർവ സർക്കിൾ, രവീന്ദ്ര കലാക്ഷേത്ര, ടൗൺ ഹാൾ, എൽഐസി ഓഫ് ഇന്ത്യ, ഹലസുരു ഗേറ്റ് പോലീസ്…
Read MoreTag: jc road
ജെസി – കസ്തുർഭ മേൽപാല ചർച്ച വീണ്ടും
ബെംഗളൂരു: ജെസി റോഡിലെ ഗതാഗത കുരുക്ക് കൂടുന്നു, റോഡിൽ മേൽപാലം നിർമ്മിക്കുന്നത് സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമാകുന്നു. ജെസി റോഡിനെയും കസ്തൂർഭ റോഡിനെയും ബന്ധിപ്പിച്ചാണ് മേൽപാലം.1.7 കിലോ മീറ്റർ മേൽപാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് 2009 ൽ ആണ് ആദ്യ പഠനം നടത്തിയത്. 2014 ൽ ബിബിഎംപി പാല നിർമാണത്തിന് ബജറ്റിൽ അനുമതി നൽകിയിരുന്നെങ്കിലും പിന്നീട് നടപടികൾ ഒന്നും ഉണ്ടായില്ല. മുഖ്യമന്ത്രിയുടെ നഗരോതാന പദ്ധതിയിൽ ഉൾപ്പെടുത്തി പാല നിർമാണം ആരംഭിക്കാനാണ് ബിബിഎംപി യുടെ തീരുമാനം.
Read Moreപൈപ്പ് പൊട്ടി ; ജെസി റോഡിൽ രൂപപ്പെട്ടത് കൂറ്റൻ കുഴി, ഗതാഗതം താറുമാറായി
ബെംഗളൂരു : വ്യാഴാഴ്ച ബെംഗളൂരുവിലെ ജെസി റോഡിൽ വൻ കുഴി രൂപപ്പെട്ടു, ഇത് തെക്കൻ ബെംഗളൂരുവിനെ നഗരത്തിന്റെ പ്രധാന പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന തിരക്കേറിയ പാതയിൽ വൻ ഗതാഗതക്കുരുക്കിന് കാരണമായി. ബെംഗളൂരു നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ജെസി റോഡിന് നടുവിലുള്ള കൂറ്റൻ കുഴിയുടെ നിരവധി ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു. ബിബിഎംപി ആസ്ഥാനത്ത് നിന്ന് ഒരു കിലോമീറ്ററിൽ താഴെ മാത്രം അകലെയുള്ള ജെസി റോഡിൽ വ്യാഴാഴ്ച രാവിലെ 8 അടി താഴ്ചയുള്ള കുഴി ആറ് രൂപപ്പെട്ടത്. രാവിലെ 8.45 ഓടെ റോഡ് തകർന്ന്…
Read More