ബെംഗളുരു: ഗവേഷണ മേഖലയിൽ ഇന്ത്യയിൽ നൽകപ്പെടുന്ന ഏറ്റവും വലിയ പുരസ്കാരമായ ഇൻഫോസിസ് പ്രൈസ് (72 ലക്ഷം രൂപ വീതം) സ്വന്തമാക്കി മലയാളി ശാസ്ത്രജ്ഞനും , കലാവസ്ഥാ വിദഗ്ദനുമായ ഡോ.എസ്കെ സതീഷ്, കൂടാതെ മറ്റ് 5 പേരു കൂടി ഈ നേട്ടം കരസ്ഥമാക്കിയവരിൽ ഉണ്ട്. ബെംഗളുരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസിൽ അറ്റ്മോസ്ഫെറിക് ആൻഡ് ഒാഷ്യാനിക് സയൻസ് പ്രഫസറും ദിവേച സെന്റർ ഫോർ ക്ലൈമറ്റ് ചേഞ്ച് ഡയറക്ടറുമായ ഇദ്ദേഹം തിരുവനന്തപുരം സ്വദേശിയാണ്. കാലാവസ്ഥ മാറ്റങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് ഭൗതിക ശാസ്ത്ര വിഭാഗത്തിലെ പുരസ്കാരം.
Read MoreTag: Infosys
ഉന്നതരുടെ ശമ്പളം കുറച്ചു കൊണ്ട് ചെറുപ്പക്കാരെ സംരക്ഷിക്കണം, ജീവനക്കാരെ ഒരു ദിവസം പെട്ടെന്ന് പിരിച്ച് വിടുന്നത് ശരിയല്ല: നാരായണമൂർത്തി.
ബെംഗളൂരു : ഉന്നത ഉദ്യോഗസ്ഥർ ശമ്പളം വെട്ടിക്കുറക്കാൻ തയ്യാറായാൽ ഐ ടി കമ്പനികളിലെ ചെറുപ്പക്കാരുടെ ജോലി സംരക്ഷിക്കാനാകുമെന്ന് ഇൻഫോസിസിന്റെ സഹസ്ഥാപകൻ എൻ.ആർ.നാരായണമൂർത്തി. ഡയറക്ടർ തലത്തിലുള്ളവരാണ് പ്രതിഫലത്തിൽ വലിയ വെട്ടിക്കുറക്കലിന് തയ്യാറാവേണ്ടത്. വൈസ് പ്രസിഡന്റ് പദവിയിലുളളിൽ അതിനേക്കാൾ കുറച്ച് ത്യാഗം ചെയ്താൽ മതി. വിപണിയിൽ മാന്ദ്യം അനുഭവപ്പെട്ടപ്പോൾ 2001 ൽ ഇൻഫോസിസ് ഈ രീതി വിജയകരമായി നടപ്പിലാക്കിയിരുന്നു എന്നും ഒരു ടി വി ചാനലിന് നൽകിയ അഭിമുഖത്തിൽ മൂർത്തി പറഞ്ഞു. മറ്റു പല കമ്പനികളും പുതിയ നിയമനങ്ങൾക്ക് മടിച്ചപ്പോൾ ഇൻഫോസിസ് അന്ന് 1500 പേർക്ക് ജോലി…
Read More