ബെംഗളൂരു: ബയ്യപ്പനഹള്ളി വിശേശ്വരായ ടെർമിനൽ ജൂൺ 6ന് പ്രവർത്തനം ആരംഭിക്കാനിരിക്കെ ഇവിടെ നിന്ന് സർവീസ് ആരംഭിക്കുന്നവയിൽ കേരളത്തിലേക്കുള്ള 2 ട്രെയിനുകളും. 32 ട്രെയിനുകളാണ് ഘട്ടംഘട്ടമായി ബയ്യപ്പനഹള്ളിയിലേക്ക് മാറ്റുക. വൈകിട്ട് 7നു ബാനസവാടി– എറണാകുളം എക്സ്പ്രസാണ് വിശേശ്വരായ ടെർമിനലിൽ നിന്ന് ആദ്യം പുറപ്പെടുക. കേരളത്തിലേക്കുള്ള 2 ട്രെയിനുകളുടെയും പേരിൽ ബാനസവാടിക്ക് പകരം ബയ്യപ്പനഹള്ളി എന്ന് മാറ്റം വരുത്തും. ടെർമിനലിന്റെ ഉദ്ഘാടനം പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ ബെംഗളൂരു ഡിവിഷനൽ മാനേജർ ശ്യാം സിങ് പറഞ്ഞു. ടാറ്റനഗർ– യശ്വന്ത്പുര സൂപ്പർ ഫാസ്റ്റ്…
Read More