ബെംഗളൂരു : ഹംപി അതോറിറ്റി 16 അനധികൃത റിസോർട്ടുകൾ അടച്ചുപൂട്ടി. ഹംപി വേൾഡ് ഹെറിറ്റേജ് ഏരിയ മാനേജ്‌മെന്റ് അതോറിറ്റി ആണ് വിജയനഗര ജില്ലയിലെ 16 “നിയമവിരുദ്ധ” റിസോർട്ടുകൾ സീൽ ചെയ്തത്. കൃഷിഭൂമിയിൽ റിസോർട്ടുകൾ പ്രവർത്തിപ്പിക്കാൻ അനുമതിയില്ലാത്തതിനാൽ ഉടമകൾക്ക് അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. എന്നാൽ, ഉടമകൾ നോട്ടീസിന് മറുപടിയൊന്നും നൽകിയില്ലെന്നും മുന്നറിയിപ്പ് നൽകിയിട്ടും പ്രവർത്തനം തുടർന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അതോറിറ്റി എല്ലാ റിസോർട്ടുകളിലേക്കും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും പിന്നീട് അവയെല്ലാം സീൽ ചെയ്യുകയും ചെയ്തു.
Read More