ബെംഗളൂരു: ഹുബ്ലി പൊലീസ് സ്‌റ്റേഷനിലേക്ക് ആള്‍ക്കൂട്ടത്തെ കലാപത്തിനായി എത്തിച്ച മതപുരോഹിതനായ വാസിം പത്താനെ അഞ്ച് ദിവസം ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയില്‍ വിട്ട് ഹുബ്ലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി ഉത്തരവ്. പള്ളിയില്‍ കാവിക്കൊടി പറക്കുന്നതായുള്ള വ്യാജ സമൂഹമാധ്യമ പോസ്റ്റ് കാണിച്ചാണ് വാസിം പത്താന്‍ പ്രദേശത്തെ മുസ്ലിം യുവാക്കളെ കലാപത്തിനായി പഴയ ഹുബ്ലി പൊലീസ് സ്റ്റേഷനിലേക്കെത്തിച്ചത്. വാസിം പത്താന്‍ ഒരു വാഹനത്തിന് മുകളില്‍ കയറിയിരുന്ന് അണികളോട് പ്രകോപനപരമായ പ്രസംഗം നടത്തിയതായും ആരോപണമുണ്ട്. ഒരു കോണ്‍ഗ്രസ് നേതാവിന്‍റെ അടുത്തിരുന്നാണ് വാസിം പത്താന്‍ വെറിപ്രസംഗം നടത്തിയതെന്നും…
Read More