ബെംഗളൂരു: ജോലിയ്ക്കായും പഠിക്കാനായും ബെംഗളൂരുവിൽ എത്തുന്നവരില്‍ ഭൂരിഭാഗവും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് താമസിക്കാനായി ഒരു സ്ഥലം കണ്ടെത്തുക എന്നത്. താമസ സൗകര്യം അന്വേഷിച്ച് എത്തുന്നവരുടെ ലിങ്ക്ഡ്‌ഇന്‍ പ്രൊഫൈല്‍, പേ സ്ലിപ്പുകള്‍, തുടങ്ങി വ്യക്തിപരവും തൊഴില്‍പരവുമായ വിശദാംശങ്ങള്‍ ചോദിച്ച് നീണ്ട അഭിമുഖം തന്നെ കെട്ടിട ഉടമകള്‍ നടത്താറുണ്ട്. അത്തരമൊരു സംഭവമാണ് റിപു ദമന്‍ ഭഡോറിയ എന്ന യുവാവ് ലിങ്ക്ഡിനില്‍ പങ്കുവെച്ചിരിക്കുന്നത്. ഗൂഗിളിലെ തന്റെ അഭിമുഖത്തേക്കാള്‍ വെല്ലുവിളി നിറഞ്ഞതായിരുന്നു കെട്ടിടമുടമയുമായുള്ള തന്റെ അഭിമുഖം എന്ന് റിപു പോസ്റ്റില്‍ പറയുന്നു. കോവിഡിന് ശേഷം താമസ സ്ഥലങ്ങളുടെ ഡിമാന്‍ഡ്…
Read More