ബെംഗളൂരു: ഹിന്ദി ദിനാചരണത്തെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടയിൽ, മുൻ കർണാടക മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ജനതാദൾ (എസ്) ബുധനാഴ്ച ഹിന്ദി വിരുദ്ധ ദിന പ്രതിഷേധം ആചരിച്ചു. വിധാന സൗധയ്ക്ക് സമീപമുള്ള ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നടന്ന പ്രതിഷേധ പരിപാടിയിൽ ജനതാദൾ (എസ്) നിയമസഭാംഗങ്ങൾ പങ്കെടുത്തു. കർണാടകയിൽ ഹിന്ദി ദിനാചരണത്തിനെതിരെ പ്രതിഷേധക്കാർ കന്നഡ ഗാനങ്ങൾ ആലപിച്ചു. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ രാജ്യത്ത് ഹിന്ദി അടിച്ചേൽപ്പിക്കാൻ നിരന്തരം ശ്രമിക്കുകയാണെന്ന് ചടങ്ങിൽ സംസാരിച്ച എച്ച്.ഡി കുമാരസ്വാമി കുറ്റപ്പെടുത്തി. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം പിന്നിട്ടിട്ടും ഹിന്ദി ഒഴികെയുള്ള ഭാഷകൾ സംസാരിക്കുന്നവരുണ്ടെന്ന് അദ്ദേഹം…
Read More