ബെംഗളൂരു: കൊല്ലപ്പെട്ട ബജ്റങ്ദള്‍ പ്രവര്ത്തകന് ഹര്‍ഷയുടെ കുടുംബത്തിന് വധഭീഷണി നേരിട്ടെന്ന ആരോപണത്തില്‍ തെളിവില്ലെന്ന് ശിവമൊഗ്ഗ എസ്.പി ജി.കെ. മിഥുന് കുമാര്‍. ഇതുസംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും പ്രാഥമികാന്വേഷണത്തില്‍ ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഹര്‍ഷയുടെ കുടുംബത്തിന് മാത്രമല്ല ശിവമൊഗ്ഗയിലെ മൊത്തം ജനങ്ങള്‍ക്കും സംരക്ഷണം നല്കാന് പോലീസ് വകുപ്പ് തയാറാണ്. ഒരു വിധ ബാഹ്യസമ്മര്ദവുമില്ലാതെയാണ് ദൊഡ്ഡപേട്ട് പോലീസ് കേസ് അന്വേഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read MoreTag: Harsha
ഹർഷയുടെ കൊലപാതകം, പ്രതികളുടെ ഫോണിൽ ബിൻലാദന്റെ ഫോട്ടോ
ബെംഗളൂരു: കര്‍ണാടകയിലെ ബജ്റംഗ്ദള്‍ പ്രവര്ത്തകന് ഹര്‍ഷയുടെ കൊലപാതകം ഗൂഢാലോചന നടത്തിയ ശേഷമെന്ന് എന്‍ഐഎ റിപ്പോർട്ട് .പ്രതികളുടെ വിദ്വേഷമാണ് കൊലപാതകത്തിന് കാരണം.കൊലപ്പെടുത്താനുപയോഗിച്ച ആയുധങ്ങള്‍ ശിവമോഗയില്‍ നിന്നാണ് വാങ്ങിയത്. പ്രതികളുടെ ഫോണില്‍ ഒസാമ ബിന്‍ലാദന്റെ ഫോട്ടോ ഉണ്ടായിരുന്നതായും എൻ ഐ എ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാര്‍ച്ചിലാണ് ബജ്റംഗ്ദള്‍ പ്രവര്‍ത്തകനെ മതമൗലികവാദികള്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം കര്‍ണ്ണാടക സര്‍ക്കാര്‍ എന്‍ഐഎയ്ക്ക് കൈമാറിയത്. കേസില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന് ഹര്‍ഷയുടെ കുടുംബവും ബിജെപി പ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നു. ഹിജാബ് വിഷയത്തില്‍…
Read Moreഹർഷയെ കൊന്ന പ്രതികൾ സോഷ്യൽ മീഡിയയിൽ ഇപ്പോഴും സജീവം, ആഭ്യന്തര മന്ത്രിയെ വിമർശിച്ച് ഹർഷയുടെ സഹോദരി
ബെംഗളൂരു: കര്‍ണാടകയില്‍ ബജ്റംഗ്ദള്‍ നേതാവ് ഹർഷയെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ ജയിലില്‍ സ്വൈര്യവിഹാരം നടത്തുന്നതായി ആരോപണം, ആഭ്യന്തര മന്ത്രിയോട് ക്ഷോഭിച്ച് ഹർഷയുടെ സഹോദരി. പ്രതികള്‍ ജയിലില്‍ കഴിയുമ്പോഴും ഇന്‍സ്റ്റ ഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ സജീവമായത് സംബന്ധിച്ചായിരുന്നു സഹോദരിയുടെ പരാതി. മന്ത്രി ഇതിന് ചെവി കൊടുക്കാതായതോടെയാണ് സഹോദരി പ്രതിഷേധിച്ചത്. കൊല്ലപ്പെട്ട ബജ്റംഗ്ദള്‍ പ്രവര്ത്തകന് ഹര്‍ഷയുടെ സഹോദരി ആഭ്യന്തര മന്ത്രി ആരാഗ ജ്ഞാനേന്ദ്രയോട് സംസാരിക്കുന്നതും പിന്നീട് ഇരുവരും പരുഷമായ സ്വരത്തില്‍ സംസാരിക്കുന്നതും സമൂഹമാധ്യമങ്ങളിലും വൈറല്‍ ആയിട്ടുണ്ട്. ഹര്‍ഷയുടെ മൂത്ത സഹോദരി അശ്വിനിക്കെതിരെ മന്ത്രി ശബ്ദമുയര്‍ത്തുന്ന വീഡിയോ സോഷ്യല്‍…
Read Moreകർണാടകയിൽ കൊല്ലപ്പെട്ട ഹർഷ യുടെ കുടുംബത്തിന് 25 ലക്ഷം നൽകി
ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ കൊല്ലപ്പെട്ട ബജ്റംഗദൾ ഹർഷ യുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച 25 ലക്ഷത്തിന്റെ ചെക്ക് നേരിട്ടത്തി നൽകി. ഈ പ്രദേശത്തെ ഞങ്ങളുമായി നല്ല ബന്ധം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു ഹർഷ പ്രശ്നങ്ങൾക്കോ കലഹങ്ങൾക്കോ പോകാതെ ജന സഹകരണത്തോടെ വളർന്നു വരുന്ന ഹിന്ദു നേതാവായിരുന്നു ഹർഷ. ഇത് സഹിക്കാൻ പറ്റാത്ത ചില ജനദ്രോഹികളാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്നും യെദ്യൂരപ്പ പറഞ്ഞു. ഈ വേദന സഹിക്കാനുള്ള കഴിവ് ഹർഷയുടെ കുടുംബത്തിന് ലഭിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More