ഒമിക്രോൺ ഭീതി; ക്രിസ്മസിന് ബെംഗളൂരുവിൽ പുതിയ മാർഗനിർദേശങ്ങളൊന്നുമില്ല.

ബെംഗളൂരു: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി പള്ളികൾക്ക് ഇതുവരെ പുതിയ മാർഗനിർദേശങ്ങളൊന്നും നൽകിയിട്ടില്ലെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത അറിയിച്ചു. ആളുകൾ കൂട്ടംകൂടെരുത്, അടഞ്ഞ ഇടങ്ങൾ ഒഴിവാക്കണം, മാസ്‌ക് ധരിക്കണം, വാക്സിനേഷൻ എടുക്കണം എന്നിങ്ങനെ നേരത്തെ തന്നെ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ പാലിക്കുന്നത് നല്ലതായിരിക്കും എന്നാൽ സംസ്ഥാന, കേന്ദ്ര സർക്കാരുകൾ ഇതുവരെ അന്തിമ മാർഗനിർദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്നും ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു.  ഒരു ദിവസം 30,000 മുതൽ 40,000- 45,000 വരെ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്, താമസിയാതെ ആളുകളെ ടാർഗെറ്റു ചെയ്തുള്ള പരിശോധന ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More
Click Here to Follow Us