ബെംഗളൂരു: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി പള്ളികൾക്ക് ഇതുവരെ പുതിയ മാർഗനിർദേശങ്ങളൊന്നും നൽകിയിട്ടില്ലെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത അറിയിച്ചു.
ആളുകൾ കൂട്ടംകൂടെരുത്, അടഞ്ഞ ഇടങ്ങൾ ഒഴിവാക്കണം, മാസ്ക് ധരിക്കണം, വാക്സിനേഷൻ എടുക്കണം എന്നിങ്ങനെ നേരത്തെ തന്നെ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ പാലിക്കുന്നത് നല്ലതായിരിക്കും എന്നാൽ സംസ്ഥാന, കേന്ദ്ര സർക്കാരുകൾ ഇതുവരെ അന്തിമ മാർഗനിർദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്നും ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു.
ഒരു ദിവസം 30,000 മുതൽ 40,000- 45,000 വരെ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്, താമസിയാതെ ആളുകളെ ടാർഗെറ്റു ചെയ്തുള്ള പരിശോധന ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.