ജീവനക്കാരുടെ കുറവുകാരണം കരാർ അടിസ്ഥാനത്തിൽ 197 എൻജിനീയർമാരെ നിയമിക്കുന്നതിനുള്ള അനുമതി ബൃഹത് ബെംഗളൂരു മഹാനഗര പാലികയ്ക്ക് (ബിബിഎംപി) ലഭിച്ചു. എഞ്ചിനീയർമാരെ നിയമിക്കുന്നതിനുള്ള ബിബിഎംപിയുടെ നിർദ്ദേശം സംസ്ഥാന സർക്കാർ അംഗീകരിച്ചതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബുധനാഴ്ച വെളിപ്പെടുത്തിയിരുന്നു . ചിലർക്ക് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറായി സ്ഥാനക്കയറ്റം ലഭിച്ചതോടെ അസിസ്റ്റന്റ്, ജൂനിയർ എൻജിനീയർമാരുടെ കുറവുണ്ടായതായി അധികൃതർ നേരത്തെ അറിയിച്ചിരുന്നു അതുമൂലമാണ് പുതിയ നിയമനത്തിന് അനുമതി ലഭിച്ചിരിക്കുന്നത്. ആവശ്യത്തിന് എൻജിനീയർമാരില്ലാത്ത വാർഡുകളിലും ഡിവിഷനുകളിലും പുതിയ എൻജിനീയർമാരെ ഉടൻ നിയമിക്കുമെന്ന് ബിബിഎംപി സ്പെഷ്യൽ കമ്മിഷണർ (അഡ്മിനിസ്ട്രേഷൻ) കെ.എ ദയാനന്ദ പറഞ്ഞു. …
Read More