ജീവനക്കാരില്ലാത്ത ബിബിഎംപി; പുതിയ നിയമനങ്ങൾക്ക് സർക്കാർ അനുമതി ലഭിച്ചു.

ജീവനക്കാരുടെ കുറവുകാരണം കരാർ അടിസ്ഥാനത്തിൽ 197 എൻജിനീയർമാരെ നിയമിക്കുന്നതിനുള്ള അനുമതി ബൃഹത് ബെംഗളൂരു മഹാനഗര പാലികയ്ക്ക് (ബിബിഎംപി) ലഭിച്ചു.  എഞ്ചിനീയർമാരെ നിയമിക്കുന്നതിനുള്ള ബിബിഎംപിയുടെ നിർദ്ദേശം സംസ്ഥാന സർക്കാർ അംഗീകരിച്ചതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബുധനാഴ്ച വെളിപ്പെടുത്തിയിരുന്നു . 

ചിലർക്ക് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറായി സ്ഥാനക്കയറ്റം ലഭിച്ചതോടെ അസിസ്റ്റന്റ്, ജൂനിയർ എൻജിനീയർമാരുടെ കുറവുണ്ടായതായി അധികൃതർ നേരത്തെ അറിയിച്ചിരുന്നു അതുമൂലമാണ് പുതിയ നിയമനത്തിന് അനുമതി ലഭിച്ചിരിക്കുന്നത്.

  കടിച്ച ആപ്പിൾ അണികൾക്ക് നേരെ എറിഞ്ഞു! ഡി.കെ ശിവകുമാറിന്റെ ആ പ്രവർത്തിക്ക് പിന്നിലെ രാഷ്ട്രീയമെന്ത്? വിവാദ വീഡിയോ പുറത്ത്

ആവശ്യത്തിന് എൻജിനീയർമാരില്ലാത്ത വാർഡുകളിലും ഡിവിഷനുകളിലും പുതിയ എൻജിനീയർമാരെ ഉടൻ നിയമിക്കുമെന്ന് ബിബിഎംപി സ്‌പെഷ്യൽ കമ്മിഷണർ (അഡ്‌മിനിസ്‌ട്രേഷൻ) കെ.എ ദയാനന്ദ പറഞ്ഞു.   

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്ലാറ്റിലെ ബാത്ത്റൂമിൽ കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; ബെംഗളൂരുവിൽ യുവതിയുടെ പരാതിയിൽ പോലീസ് അന്വേഷണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts