ബെംഗളൂരു ∙ മൈസൂരു ദസറ കാണാൻ എത്തുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടു സംസ്ഥാന ടൂറിസം ഡവലപ്മെന്റ് കോർപറേഷന്റെ (കെഎസ്ടിഡിസി) ആഡംബര ട്രെയിൻ സർവീസ് സെപ്റ്റംബർ 23നും 29നും. ദക്ഷിണേന്ത്യയിലെ ഒരേയൊരു ആഡംബര ടൂറിസ്റ്റ് ട്രെയിനായ ഗോൾഡൻ ചാരിയറ്റിൽ രണ്ടു രാത്രിയും ഒരു പകലും നീണ്ടുനിൽക്കുന്ന യാത്രാ പാക്കേജിന് ഇന്ത്യൻ പൗരൻമാർക്ക് 25000 രൂപയും വിദേശികൾക്കു നാൽപതിനായിരം രൂപയുമാണു ടിക്കറ്റ് ചാർജ്. ഭക്ഷണം, താമസം, മൈസൂരു കാഴ്ചകൾ എന്നിവ ഉൾപ്പെടെയാണിത്. 23നും 29നും യശ്വന്ത്പുര റെയിൽവേ സ്റ്റേഷനിൽ നിന്നാണു ഗോൾഡൻ ചാരിയറ്റ് പുറപ്പെടുക. രാജകീയ അതിഥി എന്ന…
Read More