ഡോക്ടർ എന്ന വ്യാജേന എത്തി രോഗികളുടെ സ്വർണം കവർന്നു

ബെംഗളൂരു: ഡോക്ടറുടെ വേഷത്തില്‍ ആശുപത്രി വാര്‍ഡിലെത്തിയ യുവതി രോഗികളുടെ സ്വര്‍ണാഭരണങ്ങളുമായി കടന്നു. ബെംഗളൂരു വിവേക്നഗറിന് സമീപത്തെ സ്വകാര്യാശുപത്രിയിലാണ് സംഭവം. 72-കാരിയായ രോഗിയുടെ മുറിയിലെത്തിയ യുവതി ചില പരിശോധനകള്‍ നടത്തണമെന്നും രോഗിയുടെ മകനോട് പുറത്തുപോകണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് മകന്‍ മുറിക്ക് പുറത്തിറങ്ങിയതോടെ യുവതി രോഗിയുടെ കഴുത്തിലുണ്ടായിരുന്ന ആറുപവന്റെ മാലയും സ്വര്‍ണമോതിരവും അഴിച്ചെടുത്തു. പരിശോധനാ സൗകര്യത്തിനുവേണ്ടിയാണ് ആഭരണങ്ങള്‍ ഊരുന്നതെന്നായിരുന്നു രോഗിയോട് പറഞ്ഞിരുന്നത്. അല്പസമയത്തിനുശേഷം ആഭരണങ്ങളുമായി പുറത്തിറങ്ങിയ യുവതി 45 മിനിറ്റിനുശേഷമേ ഉള്ളിലേക്കുപോകാന്‍ പാടുള്ളൂവെന്ന് രോഗിയുടെ മകനോട് ആവശ്യപ്പെട്ടശേഷം സ്ഥലം വിടുകയായിരുന്നു. ഇതിനിടെ സ്ഥലത്തെത്തിയ നഴ്സ് രോഗിയുടെ മകന്‍…

Read More

സ്വർണ്ണ കടത്ത് കർണാടകയിൽ മലയാളിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു

ബെംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1 കിലോ 116 ഗ്രാം സ്വര്‍ണവുമായി കാസര്‍ക്കോട് സ്വദേശിയെ കസ്റ്റംസ് അധികൃതര്‍ അറസ്റ്റ് ചെയ്തു. ബോവിക്കാനം മുളിയാര്‍ പൊവ്വല്‍ സ്വദേശി അബ്ദുള്‍ സല്‍മാന്‍ ആണ് കഴിഞ്ഞ ദിവസം കസ്റ്റംസിന്റെ പിടിയിലായത്. ഇയാളില്‍ നിന്നും 60,24,340 രൂപ വില വരുന്ന സ്വർണ്ണമാണ് പിടികൂടിയത്. രാസവസ്തുക്കള്‍ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം ഗോളങ്ങളാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച്‌ കടത്താനുള്ള ശ്രമമായിരുന്നു കസ്റ്റംസിന്റെ മുന്നില്‍ തകര്‍ന്നു വീണത്. ഇതേ രീതിയില്‍ സ്വര്‍ണ്ണ വേട്ട നടത്താറുണ്ടെങ്കിലും മലദ്വാരത്തില്‍ നിന്നും ഏറ്റവും കൂടുതല്‍…

Read More

സ്വർണം കുഴമ്പുരൂപത്തിലാക്കി കടത്താനുള്ള ശ്രമം, ഒരാൾ അറസ്റ്റിൽ

ബെംഗളൂരു: മൊബൈൽ കവറിനുള്ളിൽ സ്വർണം കുഴമ്പു രൂപത്തിലാക്കി  കടത്താ ൻ ശ്രമിച്ചയാൾ  വിമാനത്താവളത്തിൽ അറസ്റ്റിലായി. ദുബായിൽ നിന്നും എമിറേറ്റ്‌സ് വിമാനത്തിൽ ബെംഗളൂരുവിൽ എത്തിയ ആർടി നഗർ സ്വദേശിയെയാണ് കസ്റ്റംസ് പിടികൂടിയത്. 21 ലക്ഷത്തോളം വില മതിക്കുന്ന സ്വർണം ഇയാളിൽ നിന്നും കണ്ടെത്തി. രഹസ്യ വിവരത്തെ തുടർന്നുള്ള അന്വേഷണത്തിൽ ആണ് ഇയാളെ കണ്ടെത്താൻ സാധിച്ചത്.

Read More
Click Here to Follow Us