ബെംഗളൂരു : കർണാടകയിലെ സാമുദായിക സെൻസിറ്റീവ് ആയ ഉഡുപ്പി ജില്ലയിലെ ഭരണകൂടം വീണ്ടും വിവാദത്തിൽ, മഹാത്മാഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്‌സെയുടെ പേരിലുള്ള റോഡിന് ഒരു ഗ്രാമത്തിൽ സ്ഥാപിച്ചിരിക്കുന്ന ഒരു സൈൻബോർഡ് ആണ് ഈ പ്രാവിശ്യം വിവാദത്തിന് ഇടയായത്. കാർക്കള താലൂക്കിലെ ബൊള ഗ്രാമപഞ്ചായത്തിൽ സ്ഥാപിച്ചിരിക്കുന്ന സൈൻ ബോർഡിന് സംസ്ഥാനത്തുടനീളമുള്ള ജില്ലാ പഞ്ചായത്തുകൾ സാധാരണയായി ഉപയോഗിക്കുന്ന അതേ നിറങ്ങളും ഫോണ്ടുകളും ഉണ്ടായിരുന്നു. ഇതിന്റെ വീഡിയോകളും ഫോട്ടോകളും വൈറലായതോടെ ജനരോഷമുയർത്തി, പോലീസും പ്രാദേശിക ഉദ്യോഗസ്ഥരും ചേർന്ന് ബോർഡ് നീക്കം ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് സൈൻബോർഡ് തന്റെ ശ്രദ്ധയിൽപ്പെടുത്തിയതെന്നും…
Read MoreTag: godse
ഗോഡ്സെയുടെ പേരിൽ ഫലകം സ്ഥാപിച്ചു, പോലീസ് എത്തി നീക്കം ചെയ്തു
ബെംഗളൂരു: ഉഡുപ്പി കർക്കളയിലെ റോഡിന് ഗോഡ്സെയുടെ പേരിട്ട ഫലകം സ്ഥാപിച്ചവർക്കെതിരെ അന്വേഷണ ഉത്തരവിട്ട് പോലീസ്. പോലീസ് എത്തിയാണ് ഫലകം നീക്കം ചെയ്തത്. ബോല ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്കുള്ള റോഡിൽ ആണ് പദുഗിരി ഗോഡ്സെ റോഡ് എന്ന് കന്നഡയിൽ എഴുതിയ ബോർഡ് കോൺക്രീറ്റ് ഫലകം കഴിഞ്ഞ ദിവസം ജനങ്ങളുടെ ശ്രദ്ധയിൽ പെട്ടത്. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധത്തിന് ഇറങ്ങിയതോടെ പോലീസും പഞ്ചായത്ത് അധികൃതരും ചേർന്ന് ഫലകം നീക്കി. റോഡിന്റെ പേര് മാറ്റാൻ പഞ്ചായത്ത് തീരുമിണിച്ചിട്ടില്ലെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
Read More