30 ലക്ഷം വിലമതിക്കുന്ന കഞ്ചാവുമായി രണ്ട് മലയാളികൾ അറസ്റ്റിൽ

ബെംഗളൂരു: 30 ലക്ഷം രൂപാ വിലമതിക്കുന്ന കഞ്ചാവുമായി സംസ്ഥാനാന്തര ലഹരിമരുന്ന് റാക്കറ്റിലെ അംഗങ്ങളായ 2 തൃശൂർ സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. പനയംപാടം സ്വദേശി അനന്തു 29 നന്തിപുലം സ്വദേശി ബാബു 40 എന്നിവരെയാണ് ബാനസവാടി പോലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്നും കാറിൽ കഞ്ചാവ് നഗരത്തിൽ എത്തിച്ച് വിതരണം ചെയ്തിരുന്നവരാണ് പിടിയിലായത്. കഞ്ചാവ് കൈമാറുന്നതായി ഇവരുടെ വാൻ എച്ച് ബി ആർ ലേയൗട്ടിൽ പാർക്ക് ചെയ്തിരുന്നതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ ആണ് ഇവർ അറസ്റ്റിൽ ആയത്.

Read More

വ്യാജ ലഹരിക്കേസ് ചമച്ച് കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടി പോലീസുകാർ

ബെംഗളൂരു : ബെംഗളൂരുവിൽ യുവാവിന്റെ ബാഗിൽ കഞ്ചാവു ഒളിപ്പിച്ചു വെച്ച ശേഷം ലഹരിക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 2500 രൂപ തട്ടിയ രണ്ടുപോലീസുകാർക്ക് സസ്പെൻഷൻ. ബന്ദേപാളയ സ്റ്റേഷനിലെ തീർത്ഥ കുമാർ, മല്ലേഷ് എന്നീ രണ്ടു കോൺസ്റ്റബിൾമാരെയാണ് സസ്പെൻഡ് ചെയ്തത്. എച്ച്.എസ്.ആർ. ലേഔട്ടിൽ സ്വകാര്യകമ്പനിയിൽ ജോലിചെയ്യുന്ന ഹിമാചൽപ്രദേശ് സ്വദേശി വൈഭവ് പാട്ടീലിൽ നിന്നാണ് കോൺസ്റ്റബിൾമാർ പണം തട്ടിയത്. ജോലികഴിഞ്ഞ് രാത്രിയിൽ താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന വൈഭവിനെ തടഞ്ഞ് ബാഗിൽ കഞ്ചാവുവെക്കുമെന്നും പണം തന്നില്ലെങ്കിൽ ലഹരികേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു എന്നും വൈഭവ് വ്യാഴാഴ്ച ട്വീറ്റ് ചെയ്തിരുന്നു. അന്വേഷണത്തിൽ…

Read More

മയക്കുമരുന്ന് ഉപയോഗം; അമ്മ 15-കാരനെ കെട്ടിയിട്ട് കണ്ണില്‍ മുളകുപൊടി തേച്ചു

മയക്കുമരുന്നിന് അടിമയായി മാറിയ 15 വയസ്സുള്ള മകന്‍റെ കഞ്ചാവ് ഉപയോഗം നിർത്താന്‍ മകന്‍റെ കണ്ണിൽ അമ്മ മുളകുപൊടി ഇടുന്ന വീഡിയോ വൈറലായി. കെട്ടിയിട്ട ശേഷം കണ്ണില്‍ മുളക്‌പൊടി തേച്ചാണ് അമ്മ മകനെ ശിക്ഷിച്ചത്. അധികാരികളുടെ കർശനമായ നടപടികൾ ഉണ്ടായിട്ടും തെലങ്കാനയിൽ പ്രത്യേകിച്ച് ഹൈദരാബാദിൽ മയക്കുമരുന്നുകളുടെ (മരിജുവാന, കൊക്കെയ്ൻ, മറ്റുള്ളവ) ഉപയോഗം വ്യാപകമാണ്. സൂര്യപേട്ടയിലാണ് സംഭവം. ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത ഈ അമ്മയ്ക്ക് തന്റെ മകൻ സ്ഥിരമായി കഞ്ചാവ് വലിക്കുന്നുണ്ടെന്ന് മനസ്സിലാക്കി. തുടർന്ന് നിരവധി തവണ പറഞ്ഞിട്ടും മകന്‍ തന്‍റെ ദുശ്ശീലം ഉപേക്ഷിക്കാന്‍ തയ്യാറാാകാതെ വന്നതോടെയാണ് ശിക്ഷ…

Read More

വിചാരണ തടവുകാർക്ക് പാഴ്‌സൽ സർവീസ് വഴി കഞ്ചാവ്.

ബെംഗളൂരു: കോവിഡ് -19 നിയന്ത്രണങ്ങൾ കാരണം സന്ദർശകർക്ക് തടവുകാരെ കാണാൻ അനുവദിക്കാത്തതിനാൽ പാഴ്‌സൽ പോസ്റ്റ് സർവീസ് വഴി കഞ്ചാവ് കടത്തുന്നതായി ബെംഗളൂരു സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥർ അടുത്തിടെ കണ്ടെത്തി. പരപ്പന അഗ്രഹാര പോലീസ് നടത്തിയ അന്വേഷണത്തിൽ രണ്ട് കഞ്ചാവ് പൊതികൾ രണ്ട് വിചാരണത്തടവുകാർക്ക് അയച്ചതായാണ് കണ്ടെത്തിയത്. സിസിടിവി ക്യാമറകൾ ഇല്ലാത്ത ബെംഗളൂരുവിലെ പോസ്റ്റ് ഓഫീസിൽ നിന്നാണ് പാഴ്സൽ അയച്ചത്. സെൻട്രൽ ജയിൽ ചീഫ് സൂപ്രണ്ട് ആർ ലത പോലീസിൽ നൽകിയ പരാതിയിൽ ഡിസംബർ 25ന് ഉച്ചയ്ക്ക് 12.35 ഓടെ ജയിലിന്റെ പ്രധാന ഗേറ്റിൽ വിചാരണ…

Read More
Click Here to Follow Us