എൻജിനീയർമാർക്ക് ബി ബി എം പിയുടെ പുതിയ സർക്കുലർ; പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ അച്ചടക്ക നടപടി

ബെംഗളൂരു: അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ നടപ്പാതകളിൽ വലിച്ചെറിയുന്ന പൈപ്പുകളും നിർമാണ സാമഗ്രികളും വൃത്തിയാക്കാനാണ് ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) ലക്ഷ്യമിടുന്നത്. എല്ലാ സോണുകളിലെയും ചീഫ് എഞ്ചിനീയർമാർക്കും എക്‌സിക്യൂട്ടീവ് എഞ്ചിനീയർമാർക്കും നൽകിയ നിർദ്ദേശത്തിൽ, നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ബി ബി എം പി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് മുന്നറിയിപ്പ് നൽകി. നിർമാണ സാമഗ്രികളും പൈപ്പുകളും വിവിധ സ്ഥലങ്ങളിൽ റോഡിലും ഫുട്പാത്തിലും കിടക്കുന്നത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അതിനാൽ, പൈപ്പുകളും നിർമ്മാണ സാമഗ്രികളും വൃത്തിയാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണം. എല്ലാ…

Read More

റോഡുകൾ അനവധി; പക്ഷേ വണ്ടി ഒാടിക്കാനിഷ്ടം ഫുട്പാത്തിലൂടെ

ബെം​ഗളുരു: വാഹനങ്ങൾ നടപ്പാതയിലൂടെ ഒാടിക്കുന്നവരുടെ എണ്ണം കൂടുന്നു. 20371 പേരാണ് ഈ വർഷം നടപ്പാതയിലൂടെ ബൈക്ക് ഒാടിച്ചതിന് പിടിയിലായത്. 18889 പേരിൽ നിന്ന് പിഴയും ഈടാക്കി. രൂക്ഷമായ ​ഗതാ​ഗത കുരുക്ക് ഒഴിവാക്കാനാണ് ജനങ്ങൾ കുറുക്ക് വഴിയായി നടപ്പാതകൾ തിരഞ്ഞെടുക്കുന്നത്. ബാരിക്കേഡുകളുടെ അഭാവം നടപ്പാതയിലൂടെ വാഹനം ഒാടിക്കുന്നവർക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നു. വർഷം തോറും ഒട്ടനവധി അപകടങ്ങളാണ് നടപ്പാതയിലൂടെ വണ്ടികൾ ഒാടിക്കുന്നത് മൂലം ഉണ്ടാകുന്നത്.

Read More
Click Here to Follow Us