മധുര-ഷാർജ വിമാനം വീണ്ടും പുനരാരംഭിക്കുന്നു.

ചെന്നൈ : ഗൾഫ് രാജ്യങ്ങളിലെ യാത്രക്കാർക്ക് ഒരു സന്തോഷ വാർത്ത മധുരയിൽ നിന്ന് ഷാർജയിലേക്കുള്ള വിമാനം ഉടൻ പുനരാരംഭിക്കുന്നു. കോവിഡ് വ്യാപനംമൂലം നിർത്തിവെച്ചിരുന്ന മധുര-ഷാർജ വിമാനസർവീസ് ജനുവരി 8 നാണു വീണ്ടും ആരംഭിക്കുന്നുത്. വിമാനത്താവളം അധികൃതർ അറിയിച്ച സമയക്രമം താഴെ. തിങ്കൾ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ മധുരയിൽനിന്ന് ഉച്ചയ്ക്ക് 12.30-ന് പുറപ്പെടുന്ന വിമാനം 3.30-ന് ഷാർജയിലെത്തും. ഷാർജയിൽനിന്ന് ചൊവ്വ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ പുലർച്ചെ 2.15-ന് പുറപ്പെട്ട് രാവിലെ 7.50-ന് മധുരയിലെത്തുമെന്നും 

Read More

കനത്ത മഴ;ചെന്നൈയിൽ നിന്ന് 13 വിമാനങ്ങൾ ബെംഗളൂരുവിലേക്ക് വഴി തിരിച്ച് വിട്ടു.

ബെംഗളൂരു: വെള്ളപ്പൊക്കത്തെ തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ച സാഹചര്യത്തിൽ വ്യാഴാഴ്ച ചെന്നൈയിൽ ഇറങ്ങേണ്ടിയിരുന്ന 13 വിമാനങ്ങൾ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക്‌ വഴിതിരിച്ചുവിട്ടു. ഇതിൽ ആറെണ്ണം ഇൻഡിഗോ വിമാനങ്ങളും ഒരെണ്ണം അന്താരാഷ്ട്ര ഫ്ലൈ ദുബായ് വിമാനവുമാണ്. ചെന്നൈ വിമാനത്താവളം വീണ്ടും തുറക്കുന്നത് കാത്ത് നൂറുകണക്കിന് യാത്രക്കാരാണ് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനലിൽ ഉള്ളത്. ഇവർക്ക്‌ വേണ്ടി കൂടുതൽ ഇരിപ്പിടങ്ങളും കുടിവെള്ളവും ഒരുക്കിയതായി ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബിഐഎഎൽ) വക്താവ് പറഞ്ഞു.

Read More
Click Here to Follow Us