ചെന്നൈ: പൊള്ളലേറ്റ് ഒരാൾ കൂടി മരിച്ചതോടെ തമിഴ്നാട്ടിലെ വിരുദുനഗർ ജില്ലയിൽ പടക്ക യൂണിറ്റിലുണ്ടായ സ്ഫോടനത്തിൽ വ്യാഴാഴ്ച മരിച്ചവരുടെ എണ്ണം അഞ്ചായി. മഞ്ഞളോടൈപ്പട്ടി വില്ലേജിലെ യൂണിറ്റ് തൊഴിലാളിയായ മുനിയസാമിയാണ് മരിച്ചത്. ബുധനാഴ്ചയുണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പിന്നീട് പരിക്കേറ്റവരിൽ ഒരാൾ കൂടി ആശുപത്രിയിൽ മരണത്തിന് കീഴടങ്ങി. യൂണിറ്റ് ഉടമ കറുപ്പസാമി, സെന്തിൽ, കാശി, അയ്യമ്മാൾ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മധുര രാജാജി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന സരസ്വതിയുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു.…
Read More