ബെംഗളൂരു: സംസ്ഥാനത്തെ അങ്കോള-യെല്ലാപൂർ ഹൈവേയിലെ അർബലി ഘട്ടിൽ ഇന്ന് രാവിലെ രാസവസ്തുക്കളുമായി പോയ ടാങ്കർ മറിഞ്ഞ് വൻ തീപിടിത്തം ഉണ്ടായി. തീപിടുത്തത്തെ തുടർന്ന് ഈ റോഡിലെ ഗതാഗതം തൽക്കാലത്തേക്ക് നിർത്തിവെച്ചു. അങ്കോള-യെല്ലാപൂർ ഹൈവേയിൽ ഇന്ന് രാവിലെ 7.30 ന് മംഗളൂർ റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിൽ നിന്ന് ഗുജറാത്തിലെ ഒരു പെയിന്റ് സ്ഥാപനത്തിലേക്ക് ബെൻസീൻ കൊണ്ടുപോയ ഒരു ടാങ്കറാണ് അപകടത്തിൽപ്പെട്ടത് എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. രാസവസ്തു നിർവീകരണം നടത്തുന്ന ടീമിനെ സംഭവസ്ഥലത്തേക്ക് അയച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. രാസവസ്തു മാറ്റാനായി മറ്റൊരു ടാങ്കർ കാർവാറിൽ…
Read More