ബെംഗളൂരു: വ്യാഴാഴ്ച രാവിലെ പത്തുമണിയോടെ കൊമേഴ്‌സ്യൽ സ്ട്രീറ്റിലെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ തീപിടിച്ചു. മാന്യവർ മോഹി സ്‌റ്റോറിലുണ്ടായ തീപിടിത്തത്തിൽ റെഡിമെയ്ഡ് വസ്ത്രങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കത്തി നശിച്ചു. ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പോലീസ് അറിയിച്ചു. സാധനങ്ങളുടെ ആകെ നഷ്ടം ഇനിയും കണക്കാക്കിയിട്ടില്ല. തിരക്കേറിയ തെരുവിലെ തീപിടുത്തം ജനങ്ങളിൽ അൽപനേരം പരിഭ്രാന്തി പരത്തി. വസ്ത്രവ്യാപാര സ്ഥാപനത്തിൽ നിന്നും ശക്തമായി പുകയുയരുന്നത് കണ്ട് കടയിലും സമീപത്തെ കടകളിലുമുണ്ടായിരുന്നവർ പുറത്തേക്കിറങ്ങി ഓടിയതിനെ തുടർന്ന് ആളപായം ഒഴിവായി. അഗ്നിശമന സേനയെത്തി രണ്ട് മണിക്കൂറോളം സമയം ചെലവഴിച്ചാണ് തീയണച്ചത്. ഇടുങ്ങിയ വഴി ആയതുകൊണ്ട്…
Read MoreTag: fire breaks out
ബെംഗളൂരു ഐ.ഐ.എമ്മിന് സമീപമുള്ള കെട്ടിടത്തിൽ തീപിടിത്തം; ഒരു സ്ത്രീ മരണപ്പെട്ടു
ബെംഗളൂരു: ഐഐഎം ബെംഗളൂരുവിന് സമീപം ബേഗൂരിലെ ദേവർച്ചിക്കന ഹള്ളിയിലെ അപ്പാർട്മെന്റിൽ ഇന്ന് ഉച്ച കഴിഞ്ഞു ഉണ്ടായ തീപിടിത്തത്തിൽ ഒരു സ്ത്രീ മരണപ്പെട്ടു. സംഭവം നടന്ന അശ്രിത് ആസ്പയർ അപ്പാർട്ട്മെന്റിനുള്ളിൽ നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് 3:30 ന് പൈപ്പ് ലൈനിലെ ഗ്യാസ് ചോർച്ച കാരണമാണ് തീപിടുത്തം ഉണ്ടായതെന്നും മൂന്ന് ഫയർ എഞ്ചിനുകൾ തീയണക്കാൻ സ്ഥലത്തെത്തിയതായും കെട്ടിടത്തിൽ കുടുങ്ങി കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള രക്ഷ പ്രവർത്തനങ്ങൾ തുടരുന്നതായും ഫയർ ഡിപ്പാർട്മെന്റ് അറിയിച്ചു.
Read More