കർണാടക ആർടിസി നിരക്ക് വർദ്ധന നിലവിൽ വന്നു

ബെംഗളൂരു : കർണാടക ആർ.ടി.സി. ബസുകളുടെ ടിക്കറ്റ് നിരക്ക് വർധന ശനിയാഴ്ച അർധരാത്രിയോടെ നിലവിൽ വന്നു. 15 ശതമാനം നിരക്കുവർധനയാണ് നടപ്പായത്. ഗതാഗത വകുപ്പിന് കീഴിലുള്ള കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ(കെ.എസ്.ആർ.ടി.സി.), നോർത്ത് വെസ്റ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ(എൻ.ഡബ്ല്യു.കെ.ആർ.ടി.സി.), കല്യാണ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ(കെ.കെ.ആർ.ടി.സി.), ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി.) എന്നീ മൂന്നു കോർപ്പറേഷന്റെ ബസുകളിലും നിരക്കു വർധന നിലവിൽ വന്നു. കോർപ്പറേഷനുകളുടെ എല്ലാ തരം ബസുകളിലും നിരക്കുവർധനയുണ്ട്. അതേസമയം, കർണാടക ആർ.ടി.സി. യിൽ കേരളത്തിലേക്ക് വരുന്നവരുടെ ടിക്കറ്റ് നിരക്ക് വർധിക്കില്ല.…

Read More

അമിത ടിക്കറ്റ് നിരക്ക് ഈടാക്കിയ ബസുകളെ പൂട്ടി ഗതാഗത വകുപ്പ്

ചെന്നൈ : ക്രിസ്മസ്-പുതുവത്സര സീസണിലെ അവധിക്കാല തിരക്ക് മുതലെടുത്ത് അധിക ടിക്കറ്റ് നിരക്ക് ഈടാക്കിയതിന് 49 സ്വകാര്യ ബസുകൾക്ക് എതിരായ നടപടിയുമായി ഗതാഗത വകുപ്പ്. അധിക ടിക്കറ്റ് നിരക്ക് ഈടാക്കിയ സ്വകാര്യ ബസുകളിൽ നിന്ന് 92,500 രൂപ പിഴ ചുമത്തി. ബസുകൾ യാത്രക്കാരിൽ നിന്ന് അധിക ചാർജ് ഈടാക്കുന്നതായി റിപ്പോർട്ടിനെ തുടർന്ന് ഡിസംബർ 23ന് ചെന്നൈയിലെ പോരൂർ, കണ്ടൻചാവടി തുടങ്ങിയ പ്രദേശങ്ങളിൽ ഗതാഗത വകുപ്പ് മിന്നൽ പരിശോധന നടത്തി. ഓമ്‌നി ബസുകൾ അധികമായി ചാർജ് ഈടാക്കിയതിനെതിരെ പരാതി നൽകിയ യാത്രക്കാർക്ക് പണം തിരികെ നൽകിയതായി…

Read More

ദീപാവലിക്ക് മുന്നോടിയായി സ്വകാര്യ ബസ് നിരക്കുകൾ കുതിച്ചുയരുന്നു

bus stand

ബെംഗളൂരു: ദീപാവലി അവധിക്ക് മുന്നോടിയായി ബെംഗളൂരുവിൽ നിന്ന് ഹുബ്ബള്ളി-ധാർവാഡ്, മംഗലാപുരം, ബെലഗാവി, വിജയപുര, കലബുറഗി, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളിലേക്കുള്ള സ്വകാര്യ ബസ് നിരക്കുകൾ കുതിച്ചുയർന്നു. സാധാരണഗതിയിൽ 800 രൂപ വിലയുള്ള എയർകണ്ടീഷൻ ചെയ്യാത്ത സ്ലീപ്പർ ബസിലെ സീറ്റ് 2000 രൂപയ്ക്ക് മുകളിലാണ് വിൽക്കുന്നത്. സാധാരണയായി 1000 രൂപ വിലയുള്ള എയർകണ്ടീഷൻ ചെയ്ത സ്ലീപ്പ് ബസിലെ സമാനമായ സീറ്റ് ഇപ്പോൾ 3000 രൂപയോ അതിൽ കൂടുതലോ വിലയ്ക്കും വിൽക്കുന്നു. ചില ബസുകളിലെ നിരക്ക് ഏകദേശം 5,000 രൂപ വരെ ഉയർന്നതാണ്, ഏതാണ്ട് വിമാനക്കൂലിക്കും എതിരായിട്ടാണ്…

Read More

ബാം​ഗ്ലൂർ നിവാസികളെ വലക്കാനൊരുങ്ങി ഒാട്ടോ ചാർജ് വർധന; ആവശ്യം ഇന്ധന വില വർധനയുടെ പശ്ചാത്തലത്തിൽ

ബെം​ഗളുരു: ദിനംപ്രതി വർധിക്കുന്ന ഇന്ധന വിലകാരണം നിലവിലെ സാഹചര്യത്തിൽസർവ്വീസ് നടത്താൻ സാധിക്കില്ലെന്ന് ഒാട്ടോ തൊഴിലാളി സംഘടന പ്രതിനിധികൾ ബെം​ഗളുരു ന​ഗര ജില്ലാ ഡപ്യൂട്ടി കമ്മീഷ്ണർക്ക് നിവേദനം നൽകി. പെട്രോൾ , എൽപിജി വില ഉയർന്നതോടെ യാത്രാ നിരക്ക് കൂട്ടണമെന്ന ആവശ്യം ഇതോടെ ഒാട്ടോ തൊഴിലാളി  സംഘടനകൾ ശക്തമാക്കി കഴിഞ്ഞു. ഇപ്പോൾ 25 രൂപയാണ്നിലവിലുളള നിരക്ക് എന്നാൽ ഇത് 25 ൽ നിന്ന് 30 ആക്കി ഉയർത്തണമെന്നാണ് തൊഴിലാളി സംഘടനകളുടെ ആവശ്യം, ഈ വിഷയത്തിൽ വിശദമായ ചർച്ചകൾക്ക് ശേഷം മാത്രമേ തീരുമാനം എടുക്കാനാകുകയുള്ളുവെന്ന് ഡപ്യൂട്ടി കമ്മീഷ്ണർ വ്യക്തമാക്കി.

Read More
Click Here to Follow Us