ബെംഗളൂരു : എൻജിനിയറിങ് വിദ്യാർഥികൾക്ക് സ്ട്രീമുകൾ മാറ്റി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ ബിഹാർ സ്വദേശിയായ രാജേശ്വർ (26) എന്ന എം.ബി.എ. ബിരുദധാരിയെ പോലീസ് അറസ്റ്റുചെയ്തു. കോളേജുകളിലെത്തി സുരക്ഷാ ജീവനക്കാരുമായി സൗഹൃദത്തിലായ ശേഷം വിദ്യാർഥികൾ പേരുംനമ്പറും എഴുതുന്ന എൻട്രി ബുക്കിന്റെ ചിത്രമെടുക്കും. തുടർന്ന് കോളേജ് മാനേജ്‌മെന്റിൽ നിന്നാണെന്ന് പറഞ്ഞ് വിദ്യാർഥികൾക്ക് സന്ദേശം അയയ്ക്കുകയും സ്ട്രീം മാറാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ ഫീസ് തന്നാൽ സഹായിക്കാമെന്ന് അറിയിക്കുകയും ചെയ്യും. ഇങ്ങനെ സ്ട്രീം മാറാൻ ആഗ്രഹിക്കുന്ന വിദ്യാർഥികളെ തേടിപ്പിടിച്ചാണ് ഇയാൾ കബളിപ്പിച്ചിരുന്നതെന്നാണ് പോലീസ് പറഞ്ഞത്. ഇയാളിൽനിന്ന് മൂന്നു…
Read More