കോയമ്പത്തൂർ: തമിഴ്നാട്ടിലെ കോയമ്പത്തൂരിന്റെ പ്രാന്തപ്രദേശത്തുള്ള എട്ടിമടയ്ക്ക് സമീപം ഓടിക്കൊണ്ടിരിക്കുന്ന ട്രെയിൻ ഇടിച്ച് ഒരു പെൺ ആനയും രണ്ട് ആനകുട്ടികളും മരിച്ചു. കാട്ടാനകൾ മാവുത്താംപതി ഗ്രാമത്തിലെ റെയിൽവേ ട്രാക്ക് മുറിച്ചുകടന്ന് മറുവശത്തുള്ള വാളയാർ പുഴയിലേക്ക് കടക്കുകയായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. എന്നാൽ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ മംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ മെയിൽ ഇടിച്ചാണ് ഇവർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചത്. 1978 മുതൽ, നീലഗിരിയിലെ ഈ പാതയിൽ 25-ലധികം ആനകൾ ട്രെയിനുകൾ ഇടിച്ച് ചത്തിട്ടുണ്ട്, അതിൽ 14 ആനകൾ 2016-നും 2021 ഡിസംബറിനുമിടയിൽ കൊല്ലപ്പെട്ടുവെന്ന് ദക്ഷിണ റെയിൽവേയുടെ…
Read More