കാത്തിരിപ്പിന് വിരാമം; എസി ഡബിൾ ഡെക്കർ ഇലക്ട്രിക് ബസ് അടുത്ത മാസം മുതൽ

ബെംഗളൂരു: എസി ഡബിൾ ഡെക്കർ ഇലക്ട്രിക് ബസ് അടുത്ത മാസം മുതൽ സർവീസ് ആരംഭിക്കുമെന്ന് ബിഎംടിസി ഡയറക്ടർ എ.വി സൂര്യ സെൻ പറഞ്ഞു. 5 ബസുകൾ വാങ്ങാനാണ് തീരുമാനം. മേയിൽ 4 ബസുകൾ കൂടി സർവീസ് തുടങ്ങും. ഹെബ്ബാൾ സിൽക്ക് ബോർഡ് റൂട്ടിലായി പ്രതിദിനം സർവീസ് നടത്താനാണ് ഉദ്ദേശിക്കുന്നത്. എസി വജ്ര ബസുകളിലേതിന് സമാനമായ നിരക്കാകും ഈടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒറ്റത്തവണ ചാർജ് ചെയ്താൽ 250 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന ബസുകളാണ് വാങ്ങുക. 65 സീറ്റുകളുണ്ടാകും. 1997ൽ അപകടത്തെ തുടർന്ന് സർവീസ് നിർത്തിയ ശേഷമാണ്…

Read More

നഗരത്തിലെ 2 ഡബിൾ ഡെക്കർ ഫ്‌ളൈ ഓവറുകൾക്ക് പൂർണമായും ധനസഹായം ബിഎംആർസിഎൽ നൽകും

ബെംഗളൂരു: സൗത്ത് ബെംഗളൂരുവിൽ 507 കോടി രൂപ ചെലവിൽ രണ്ട് ഡബിൾ ഡെക്കർ മേൽപ്പാലങ്ങളുടെ നിർമ്മാണത്തിന് ബിഎംആർസിഎൽ പൂർണമായും ധനസഹായം നൽകും. സരക്കി, ഇട്ടമാട് ജംക്‌ഷനുകളിൽ റോഡ്-മെട്രോ ഇടനാഴി നിർമിക്കാൻ ചെലവിന്റെ 25% സംഭാവന നൽകാൻ നേരത്തെ സമ്മതിച്ച ബൃഹത് ബെംഗളൂരു മഹാനഗര പാലകെ (ബിബിഎംപി) 130 കോടി രൂപ വെള്ളപ്പൊക്ക ലഘൂകരണ പ്രവർത്തനങ്ങൾക്കായി തിരിച്ചുവിടാൻ സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചു. മുഖ്യമന്ത്രിയുടെ അമൃത് നഗരോത്ഥാന പരിപാടിയിൽ സംസ്ഥാന സർക്കാർ 170 കോടി രൂപ അനുവദിച്ചു അതിൽ ഒന്ന് ഔട്ടർ റിംഗ് റോഡിൽ സാരക്കി…

Read More

ബി.എം.ടി.സി.യുടെ ഡബിൾ ഡക്കർ വൈദ്യുതബസുകൾ നഗരത്തിലേക്ക് എത്തുന്നു

ബെംഗളൂരു : നഗരത്തിൽ ഡബിൾ ഡക്കർ വൈദ്യുതബസുകൾ നിരത്തിലിറക്കാനുള്ള പദ്ധതിയുമായി ബി.എം.ടി.സി രംഗത്ത്. പദ്ധതിയുടെ പ്രാരംഭ നടപടികൾ ബി.എം.ടി.സി. തുടങ്ങി. ബെംഗളൂരുവിന്റെ വിനോദസഞ്ചാരമേഖലയ്ക്ക് കൂടി നേട്ടമാകുന്ന പദ്ധതിയാണിതെന്ന് ബി.എം.ടി.സി അധികൃതർ അറിയിച്ചു. നേരത്തേ ഡീസൽ ഡബിൾ ഡക്കറുകൾ നഗരത്തിൽ സർവീസ് നടത്തിയിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ ഇവ നിർത്തലാക്കുകയായിരുന്നു. ഔട്ടർ റിങ് റോഡ്, സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ട് ( സി.ബി.ഡി.) എന്നിവിടങ്ങളിലായിരിക്കും ഇത്തരം ബസുകൾ സർവീസ് നടത്തുക. ബസുകൾ എത്തിച്ചശേഷം മാത്രമേ പൂർണമായ റൂട്ട് വിവരപ്പട്ടിക പുറത്തിറക്കുകയുള്ളു. ആദ്യഘട്ടത്തിൽ 10 ഡബിൾ ഡക്കർ ബസുകൾ എത്തിക്കാനാണ്…

Read More
Click Here to Follow Us