കാത്തിരിപ്പിന് വിരാമം; എസി ഡബിൾ ഡെക്കർ ഇലക്ട്രിക് ബസ് അടുത്ത മാസം മുതൽ

ബെംഗളൂരു: എസി ഡബിൾ ഡെക്കർ ഇലക്ട്രിക് ബസ് അടുത്ത മാസം മുതൽ സർവീസ് ആരംഭിക്കുമെന്ന് ബിഎംടിസി ഡയറക്ടർ എ.വി സൂര്യ സെൻ പറഞ്ഞു. 5 ബസുകൾ വാങ്ങാനാണ് തീരുമാനം. മേയിൽ 4 ബസുകൾ കൂടി സർവീസ് തുടങ്ങും. ഹെബ്ബാൾ സിൽക്ക് ബോർഡ് റൂട്ടിലായി പ്രതിദിനം സർവീസ് നടത്താനാണ് ഉദ്ദേശിക്കുന്നത്.

  മഴക്കമ്മി; കെ.ആർ.എസ് ജലനിരപ്പ് 81 അടി താഴ്ന്നു, തമിഴ്‌നാടിന് വെള്ളം തുറന്നുവിടുന്നത് വെല്ലുവിളിയായി

എസി വജ്ര ബസുകളിലേതിന് സമാനമായ നിരക്കാകും ഈടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒറ്റത്തവണ ചാർജ് ചെയ്താൽ 250 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന ബസുകളാണ് വാങ്ങുക. 65 സീറ്റുകളുണ്ടാകും. 1997ൽ അപകടത്തെ തുടർന്ന് സർവീസ് നിർത്തിയ ശേഷമാണ് ഡബിൾ ഡെക്കർ ബസുകൾ നഗരത്തിലേക്കു തിരിച്ചെത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൗജന്യ യാത്രയല്ല, ലക്ഷ്യം മറ്റൊന്ന്; ഐഐഎസ്‌സി പഠനത്തിന് പിന്നാലെ മെട്രോ അധികൃതർക്ക് മുന്നിൽ പുതിയ ആവശ്യവുമായി വിദ്യാർത്ഥികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts